ന്യൂദല്‍ഹി: രാജ്യത്തെ ചില്ലറ ഭക്ഷ്യ വിപണിയിലെ കര്‍ശനമായ നയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. വാള്‍മാര്‍ട്ട്, ടെസ്കോ തുടങ്ങിയ ആഗോള കമ്പനികളുടെ ആവശ്യം മാനിച്ചാണ് നടപടി.
വിദേശ മൊത്തക്കച്ചവടക്കാര്‍ക്ക് രാജ്യത്ത് നൂറ് ശതമാനം നിക്ഷേപത്തിനുളള അനുമതി ഇപ്പോഴുണ്ട്. എന്നാല്‍ ചെറുകിട മേഖലയില്‍ അതില്ല.
പുതിയ നയം നവംബറില്‍ നടക്കുന്ന ലോക ഭക്ഷ്യമേളയ്ക്ക് മുമ്പ് തന്നെ നിലവില്‍ വരുമെന്നും ഭക്ഷ്യമന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ വ്യക്തമാക്കി.
ആഗോള കമ്പനികള്‍ക്ക് തദ്ദേശീയ ഭക്ഷണം കൂടി വില്‍ക്കാനുളള അനുമതി നല്‍കാനാണ് ആലോചിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഇതിന് പുറമെ ഇന്ത്യയിലെ ഭക്ഷ്യേതര വസ്തുക്കള്‍ വില്‍ക്കാനും ഇവര്‍ക്ക് അനുമതി കൊടുക്കും. മൊത്തം വില്‍പ്പനയുടെ 25 ശതമാനം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനാകും അനുമതി നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: