കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം സമാപിച്ചു. ദാരികനെ ദേവി നിഗ്രഹിച്ചതിന്റെ ആഹ്ലാദ സൂചകമായി കുശ്മാണ്ട ബലിയും വെന്നിക്കൊടി നാട്ടലും നടന്നു.
പട്ടാര്യ സമാജം പ്രസിഡന്റ് ഇ.കെ. രവി, സെക്രട്ടറി വി. ഉണ്ണികൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. പുലര്‍ച്ചെ അടികള്‍മാര്‍ ദേവിക്ക് വരിയരി പായസം നേദിച്ചു. തുടര്‍ന്ന് ദേവിയെ പള്ളിമാടത്തില്‍ സങ്കല്പിച്ചു പ്രതിഷ്ഠിച്ചു.
ഇനി ഏപ്രില്‍ 4 വരെ വിവിധ യാമങ്ങളിലായി ശ്രീകോവിലില്‍ അടികള്‍മാര്‍ പൂജ നടത്തും. ഏപ്രില്‍ 5നാണ് നടതുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: