Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തമസഃ പരസ്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 05:59 am IST
in Samskriti

അജ്ഞാനമാകുന്ന ഇരുട്ടില്‍പെട്ട് നട്ടംതിരിയുന്ന, ഈ ഭൗതിക-ദിവ്യ ലോകങ്ങള്‍ക്കപ്പുറത്ത് സച്ചിദാനന്ദ സ്വരൂപനായി ഭഗവാന്‍ എപ്പോഴും വിളങ്ങുന്നു.

(ശ്ലോകം 10)

മരണസമയത്ത് മുന്‍ ശ്ലോകത്തില്‍ വിവരിച്ച പ്രകാരം ഭഗവാനെ അനുസ്മരിക്കണം. നമ്മുടെ മരണസമയം എപ്പോഴാണ്, ഏതു രൂപത്തിലാണ് മരണം സംഭവിക്കുന്നത്. ഇതൊന്നും ആര്‍ക്കും അറിയാന്‍ കഴിയില്ല. അപ്പോള്‍ എന്തുചെയ്യും? ഒരു വഴിയേയുള്ളൂ.

”സദാതദ്ഭാവ ഭാവിതഃ”

എപ്പോഴും ഭഗവാന്റെ രൂപം, നാമം ലീല ഇവയിലേതെങ്കിലും ഒന്നിനെ ആശ്രയിച്ച് ഭഗവദ്ധ്യാനം ചെയ്ത്, ഹൃദയം നിറച്ചുവക്കുകതന്നെ വേണം. ഈ ശ്ലോകത്തില്‍ അഷ്ടാംഗ യോഗിയുടെ ധ്യാനരീതിയാണ് പറയുന്നത്.

മനസ്സിനെയും ബുദ്ധിയെയും ഇന്ദ്രിയങ്ങളെയും ഭഗവാനോട് എപ്പോഴും യോജിപ്പിച്ചു നിര്‍ത്തുക എന്നതാണ് യോഗം എന്ന പദത്തിന്റെ അര്‍ത്ഥം.

അചലേന മനസാ- അരനിമിഷംപോലും ഭഗവാനില്‍നിന്ന് തെന്നിപ്പോകാത്ത മനസ്സുവേണം. നിത്യവും ഇടവിടാതെയുള്ള പരിശ്രമത്തിലൂടെ ഇത് സാധ്യമാണ്.

യോഗബലേന ചൈവ

സമാധിയില്‍നിന്ന് ഒരിക്കലും മാറിപ്പോകാത്ത ബലം യോഗത്തിനുണ്ടാവണം. മേല്‍പ്പറഞ്ഞ അചഞ്ചലമായ മനസ്സും യോഗബലവും മരണവേളയില്‍ എങ്ങനെ ഉണ്ടാവും? പറയുന്നു.

ഭക്ത്യാ യുക്തഃ

സര്‍വത്തിനും നിയന്താവും സച്ചിദാനന്ദ സ്വരൂപനുമായ ശ്രീകൃഷ്ണഭഗവാനോട് പരമപ്രേമലക്ഷണയായ ഭക്തിയുണ്ടാവണം എന്ന് മധുസൂദന സരസ്വതി സ്വാമികള്‍ പറയുന്നു. സാധനയുടെ ആരംഭകാലം മുതല്‍ തന്നെ ഭഗവാനില്‍ ഭക്തി വളര്‍ത്തി ശീലിച്ച് ഭഗവാന്റെ സന്തോഷം നേടണം. എങ്കില്‍ മാത്രമേ മരണകാലത്ത് ഇനി പറയുന്ന അനുഷ്ഠാനം ചെയ്യാന്‍ കഴിയൂ.

പ്രാണവായുവിലാണ് ജീവന്‍ തുടിക്കുന്നത്. അതിനാല്‍ പ്രാണവായുവിനെ ഹൃദയത്തില്‍ കുംഭകം ചെയ്ത്, അവിടെനിന്ന് മേല്‍പ്പോട്ടുപോകുന്ന സുഷുമ്‌നാനാഡിയിലൂടെ, ആചാര്യന്‍ ഉപദേശിച്ചുതന്ന രീതിയില്‍ തന്നെ ഭൂമധ്യത്തില്‍- പുരികക്കൊടികളുടെ മധ്യത്തില്‍ ആജ്ഞാചക്രത്തില്‍ എത്തിക്കണം. വളരെ ശ്രദ്ധയോടെ വേണം ഈ അനുഷ്ഠാനം ചെയ്യുവാന്‍ എന്ന് സമ്യക് എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നു. പിന്നെ ബ്രഹ്മരന്ധ്രത്തെ അതിക്രമിച്ച് ”കവിപുരാണം” എന്നു തുടങ്ങിയ കഴിഞ്ഞ ശ്ലോകത്തില്‍ വിവരിച്ച് പരമദിവ്യോത്തമ പുരുഷനായ ശ്രീകൃഷ്ണനെ പ്രാപിക്കാം.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക. ഭഗവാനില്‍ ചെന്ന് ലയിച്ച് സായുജ്യമുക്തി നേടാം എന്നല്ല പറഞ്ഞിരിക്കുന്നത്. നദികള്‍ സമുദ്രത്തില്‍ ചേര്‍ന്നതിനുശേഷം നദികളെ വേറിട്ടു കാണാന്‍ കഴിയില്ല. പഞ്ചസാര വെള്ളത്തില്‍ ലയിച്ചു കഴിഞ്ഞാല്‍, പിന്നെ പഞ്ചസാര ബാക്കിയില്ല. ഇതുപോലെയല്ല, യോഗി ഭഗവാനെ പ്രാപിക്കുന്നത്. ഭഗവാന്റെ സമീപത്ത് എത്തിച്ചേര്‍ന്ന് ഭഗവദാനന്ദവും അനുഭവിക്കാം എന്നാണ്. ”സതം പരംപുരുഷമുപൈതി” എന്ന വാക്യത്തിലെ ‘ഉപൈതി’ എന്നപദംകൊണ്ട് അര്‍ത്ഥമാക്കേണ്ടത്.(ഉപ=സമീപേ, ഏതി=പ്രാപ്‌നോതി) ”തത്സമാനൈശ്വര്യോഭവതി” ഭഗവാന് തുല്യമായ ഐശ്വര്യം കിട്ടും (ശ്രീരാമാനുജാചാര്യന്‍).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

Kerala

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

Main Article

എഫ്‌സിആര്‍എ എന്ത്? എന്തിന്?

Article

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.