ന്യൂദല്‍ഹി : ജിയോയ്ക്ക് പിന്നാലെ ബിഎസ്എന്‍എല്ലും ഓഫര്പ്പെരുമഴയില്. 249 രൂപയ്ക്ക് ഒരു മാസത്തേയ്ക്ക് 300 ജിബി ഡാറ്റയാണ് ബിഎസ്എന്‍എലിന്റെ ഏറ്റവും പുതിയ ഓഫര്‍. അതായത് ഒരു ദിവസത്തേയ്ക്ക് 10 ജിബി. 249 രുപയുടെ അണ്‍ലിമിറ്റഡ് ഓഫറില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ പുതിയ പ്ലാന്‍ പുറത്തിറക്കിയിരിക്കുന്നത്.
കൂടാതെ ഇതോടൊപ്പം രാത്രി ഒമ്പതു മണിക്കും രാവിലെ ഏഴ് മണിക്കുമിടയില്‍ അധിക ചാര്‍ജുകളൊന്നുമില്ലാതെ സൗജന്യമായി എത് നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാതെ ഫോണ്‍ വിളിക്കാം. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡിലേക്ക് പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായാണ് ഈ പ്ലാന്‍ കൊണ്ടുവന്നതെന്ന് ബിഎസ്എന്‍എല്‍ ബോര്‍ഡ് (എന്‍എഫ്എ) ഡയറക്ടര്‍ എന്‍. കെ. ഗുപ്ത അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: