ബഹ്റൈന്‍:കേരളീയ സമാജം ഡി സി ബുക്സുമായി ചേര്‍ന്ന് ദേശീയ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. മെയ് 17 മുതല്‍ 25 വരെ സമാജം ഡയമണ്ട് ജുബിലീ ഹാളിലാണ് പത്തു ദിവസത്തെ അക്ഷരോത്സവവും,വിവിധങ്ങളായ സാഹിത്യ സാംസ്കാരിക പരിപാടികളും നടക്കുന്നതെന്ന് സമാജം ആക്ടിംഗ് പ്രസിഡന്റ് ആഷ്ലി രാജു ജോര്‍ജ് സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ അറിയിച്ചു.
ഡി.സി ബുക്സ് ഇന്ത്യയിലെ പ്രമുഖ പ്രാസാധകാരായി മാറിയതിനു ശേഷം ഗള്‍ഫ് നാടുകളില്‍ ഇത്രയും വലിയൊരു പുസ്തകോത്സവം ബഹറിനില്‍ മാത്രമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഭാഷയുടെയും സാഹിത്യത്തിന്റെചയും കലയുടെയും സംസ്കാരത്തിന്റെയും സമൃദ്ധവായന സാധ്യമാകുന്നതാണ് സമാജം സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവം. വിവിധ കലാവിഷ്കാരങ്ങളും സാഹിത്യ മത്സരങ്ങളും സംവാദങ്ങളും ഓരോ ദിവസങ്ങളിലും നടക്കും.
സര്‍ഗാത്മക നവോന്മേഷത്തിന്റെ പത്ത് ദിനരാത്രങ്ങള്‍ സമ്മാനിക്കുന്ന അക്ഷര സംസ്കാരികോത്സവതിന്റെ ഉദ്ഘാടനം രാഷ്ട്രീയ നേതാവും എഴുത്തുകാരനുമായ ശശി തരൂര്‍ നിര്‍വ്വഹിക്കും. ദേശീയവും അന്തര്‍ദേശീയവുമായ എഴുത്തുകാര്‍ സാംസ്കാരിക പ്രവര്ത്തികര് എന്നിവര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പങ്കുകൊള്ളും.
മലയാളത്തിനു പുറമേ ഇതര ഭാഷകളില്‍ ഉള്ള പുസ്തകങ്ങള്‍ മേളയില്‍ ഉണ്ടാകും. കുട്ടികള്‍ക്കായി പ്രത്യേക സെഷനുകളും പ്രശ്നോത്തരികളും ഉണ്ടാകുമെന്നു സമാജം സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി ഫിലിപ്പ് അറിയിച്ചു.
ഡി.സലിം,(39125889) കണ്‍വീനറും രാജഗോപാല്‍ (39450761) ജോയിന്റ് കണ്‍വീനറുമായ ഇരുന്നൂറ്റി അമ്പതോളം പേരാണ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: