പപ്പന് പയറ്റുവിള സംവിധാനം ചെയ്യുന്ന മൈസ്കൂള്‍ എന്ന ചിത്രത്തിലൂടെ ദേവയാനി മലയാളത്തിലേക്ക് തിരിച്ചു വരുന്നു. ടീച്ചറും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുകയാണ് മൈ സ്കൂള്‍. മാഗ്ന വിഷനുവേണ്ടി പി. ജഗദീഷ് കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂര്‍ത്തിയായി.
കഥ – ശെല്വന് തമലം, തിരക്കഥ, സംഭാഷണം- കെ. എസ്. പത്മകുമാര്‍, ക്യാമറ – ഉദയന്‍ അമ്പാടി, ഗാനങ്ങള്‍ – ചുനക്കര രാമന്‍കുട്ടി, സംഗീതം – സിക്കന്തര്‍. രഞ്ജിത്ത്, മധു, ഹരീഷ് പേരാടി, അരുണ്‍ തമലം, മധുഎയര്പോര്ട്ട്, വേണു നരിയാപുരം, വിജയന് നായര്‍, മധു അഞ്ചല്‍, കൊല്ലം ഷാ, പുഞ്ചിരി കൃഷ്ണ, സോനാ നായര്‍, രുഗ്മിണിയമ്മ എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: