മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്ന മേജര്‍ രവി ചിത്രം ‘1971 ബിയോണ്ട് ബോര്‍ഡര്‍’ ഏപ്രില്‍ ഏഴിന് പ്രദര്‍ശനത്തിനെത്തും. പഴയകാല ഇന്ത്യ-പാക്കിസ്ഥാന് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് ‘1971 ബിയോണ്ട് ബോര്‍ഡര്‍’ ഒരുക്കുന്നത്.
രണ്ട് കാലഘട്ടങ്ങളിലൂടെ കഥമുന്നേറുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ പിതാവായ കേണല്‍ സഹദേവനായുമാണ് മോഹന്‍ലാലിന്റെ ഇരട്ട വേഷം. റെഡ്റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശ ശരത്തും പ്രിയങ്ക അഗര്‍വാളുമാണ് നായികമാര്‍. നജിം അര്‍ഷാദ്, സിദ്ധാര്‍ത്ഥ് വിപിന്‍, രാഹുല്‍ സുബ്രഹ്മണ്യന് എന്നിവരാണ് സംഗീത സംവിധാനം. പശ്ചാത്തല സംഗീതം ഗോപിസുന്ദര്‍ നിര്‍വഹിക്കുന്നു.
സംവിധായകന് മേജര്‍ രവി തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. അല്ലു സിരിഷ്, അരുണോദയ് സിംഗ്, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ്, ദേവന്, സൃഷ്ടി ദങ്കെ, നേഹ ഖാന്, പത്മരാജ് രതീഷ്, പ്രദീപ് ചന്ദ്രന്, കൃഷ്ണകുമാര്‍, മണിക്കുട്ടന് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: