തോണിച്ചാല്‍ : എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതത്തിന്റെ പേര് നല്‍കരുതെന്ന് അയ്യപ്പ സേവാസമാജം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ആവശ്യപ്പെട്ടു. തോണിച്ചാ ല്‍ പഴശ്ശി ബാലമന്ദിരത്തില്‍ അയ്യപ്പസേവാ സമാജം ജില്ലാ വാര്‍ഷിക പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യോഗം ആര്‍എസ്എസ് ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ടി.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. അയ്യപ്പസേവാസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി അരവിന്ദാക്ഷന്. സഹ സംഘടനാ സെക്രട്ടറി കുട്ടന് എന്നിവര്‍ പ്രസംഗിച്ചു.
അയ്യപ്പ സേവാ സമാജം വയനാട് ജില്ലാ ഭാരവാഹികളായി ജി.എന്‍.ഗിരീഷ് മേപ്പാടി (പ്രസിഡന്റ്), സി.എച്ച്.സജിത്ത് ബത്തേരി (ജനറല്‍സെക്രട്ടറി), രാഘവന് വൈത്തിരി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: