കല്പറ്റ: ഹോട്ടലുകള്‍ക്ക് ജി.എസ്.ടി. ഏര്‍പ്പെടുത്തുവാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് 2017 മെയ് 30 ന് കര്‍ണ്ണാടക, തമിഴ്നാട്, പോണ്ടി ച്ചേരി തുടങ്ങിയ ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഹോട്ടലുകള്‍ അടച്ചിടുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകളും അടച്ചിടുമെന്ന് സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റ് അസോസിയേഷന് സെക്രട്ടറിയേറ്റ് തീരുമാനിച്ചു്. ഇതോടൊപ്പം വയനാട് ജില്ലയിലും ഹോട്ടലുകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് പി. അബ്ദു റഹിമാന്‍ , സെക്രട്ടറി സാജന് പൊരുത്തിക്കല് എന്നിവര്‍ അറിയിച്ചു. 20 ലക്ഷത്തിനും 50 ലക്ഷത്തിനുമിടയില്‍ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് 5 ശതമാനവും 50 ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള റസ്റ്റോറന്റുകളില്‍ 12 ശതമാനവും എ.സി. റസ്റ്റോറന്റുകളില്‍ 18 ശതമാനവും ജി.എസ്.ടി. ഏര്‍പ്പെടുത്താനാണ് നീക്കം. നിലവില്‍ അര ശതമാനം മാത്രമാണ് 50 ലക്ഷത്തിനു താഴെ വിറ്റുവരവുള്ള ഹോട്ടലുകളിലെ നികുതി. 5 ശതമാനം മാത്രമാണ് അതിനു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകളില്‍ നിന്നും ഈടാക്കുന്ന നികുതി. ചെറിയ ഹോട്ടലുകള്‍പോലും നികുതിയുടെ പരിധിയില്‍ വരുന്നതു മൂലം സാധരണക്കാരായ ഉപഭോക്താക്കള്‍ക്കെന്ന പോലെ ഹോട്ടലുടമകളുടെയും സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കും. കൂടാതെ സാധരണക്കാരെ ഹോട്ടലുകളില്‍ നിന്നും അകറ്റി അനധികൃത ഭക്ഷണ വില്പന കേന്ദ്രങ്ങളിലേക്ക് ആകര്ഷകരാക്കുകയും ചെയ്യും. നിത്യോപയോഗ വസ്തുക്കളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതു പോലെ ഹോട്ടല്‍ ഭക്ഷണത്തെയും നികുതിയില്‍ നിന്ന് ഒഴിവാക്കുകയോ കുറഞ്ഞ നികുതി ഘടന ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് മെയ് 30 ന് ഹോട്ടലുകള്‍ അടച്ചിടുവാന്‍ സംസ്ഥാന സെക്രട്ടറിയോറ്റ് യോഗം തീരുമാനിച്ചത്. ആയതിനാല്‍ കടയടപ്പ് സമരം വിജയിപ്പിക്കാനുള്ള എല്ലാ വിധ പ്രവര്‍ത്തനങ്ങളും ജില്ലാ കമ്മിറ്റികള്‍ നടത്തേണ്ടതും എല്ലാ ഹോട്ടല്‍ സ്ഥാപനങ്ങളും മെയ് 30 ന് അടച്ചിടണമെന്നും അസോസിയേഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: