ഡേ കെയര്എന്നു വിശ്വസിച്ച് നമ്മള് കുഞ്ഞുങ്ങളെ നരകത്തിലേക്കയക്കുകയാണോ.കഴിഞ്ഞ ദിവസം പാലാരിവട്ടത്തെ ഡേ കെയറില്‍ നടന്ന ക്രൂരതയും തുടര്‍ന്നുണ്ടാ അറസ്റ്റും നല്കുന്ന സൂചന ഇതാണ്.ഒന്നര വയസുള്ള കുഞ്ഞിനെ ദേഹോപദ്രവം ഏല്‍പ്പിച്ച ഡേ കെയര്‍ ഉടമയെ പോലീസ് അറസ്റ്റു ചെയ്യുകയും ബാലാവകാശ കമ്മീഷന് ഉന്നതാധികാരികളോട് വിശദാംശം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കുട്ടികളെ താലോലിക്കുക മാത്രമേ ചെയ്യാറുള്ളൂവെന്നാണ് അറസ്റ്റു ചെയ്യപ്പെട്ട ഡേ കെയര്‍ ഉടമ മിനിമാത്യു പോലീസിനോടു പറഞ്ഞത്.ഇവര്‍ കുഞ്ഞിനെ മര്‍ദിക്കുന്ന ചിത്രം ഡേ കെയര്‍ ജീവനക്കാരി തന്നെയാണ് മൊബൈലില്‍ പിടിച്ച് ചാനലിനു കൈമാറിയത്.ഇത്തരം മര്‍ദന പരാതി നേരത്തേ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് അതിന്റെ യഥാര്‍ഥ വസ്തുത പുറംലോകം അറിയുന്നത്.
വീട്ടില്‍ കുഞ്ഞുങ്ങളെ നോക്കാന്‍ ആരുമില്ലാത്ത ജോലിക്കു പോകുന്ന മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കും എന്ന വിശ്വാസത്തില്‍ ഡേ കെയറുകളെയാണ് ആശ്രയിക്കുന്നത്.വലിയ നിലവാരത്തിലും ചെറിയതോതിലും നടത്തപ്പടുന്ന ഡേ കെയറുകള്‍ക്കും പക്ഷേ ഫീസിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമില്ലാതെ വന്‍ തുകയാണ് ഈടാക്കപ്പെടുന്നത്.എന്നാല്‍ അതൊന്നും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ സാധാരണക്കാരെപ്പോലും അലട്ടാറില്ല.
അവരുടെ സുരക്ഷിതത്വത്തിലും വലുതല്ല അവര്‍ക്കു മറ്റെന്തും.ഇത്തരം മാനസികാവസ്ഥയെ ചൂഷണം ചെയ്ത് നൂറുകണക്കിനു ഡേ കെയറുകളാണ് പെട്ടിക്കടപോലെ നഗരത്തില്‍ പൊട്ടി മുളക്കുന്നത്.ഇവയില്‍ പലതിനും പ്രവര്‍ത്തിക്കാന്‍ വേണ്ട നിയമപരമായ അനുവാദം ഇല്ലെന്നതാണ് വാസ്തവം എന്ന നിലയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. വീടിനു മുന്നില്‍ അല്പം സ്ഥലമുണ്ടെങ്കില്‍ ഒരു ഷെഡുപോലെ വളച്ചുകെട്ടി കുറച്ചു കളിപ്പാട്ടങ്ങളും കസേരകളുമൊക്കെയായി ഡേ കെയര്‍ തുടങ്ങുന്ന തികച്ചും അരക്ഷിതമായ അവസ്ഥയാണ് പല ഡേ കെയറുകള്‍ക്കും ഉള്ളത്. ആര്‍ക്കും പണം സംമ്പാദിക്കാവുന്ന മേഖലയായി മാറിയിരിക്കുകയാണ് ഈ രംഗം.വീട്ടുടമയായ സ്ത്രീയും പെണ്മക്കളും കൂടി അധ്യാപകരം ആയമാരുമായി ഡേ കെയര്‍ തുടങ്ങാമെന്നാണ് ഇന്നത്തെ അവസ്ഥ.ഒരുപേരിനു ഇതുമായി ബന്ധമുള്ള ആരെയെങ്കിലും നിര്‍ത്തിയാലായി.
മറ്റെന്തു യോഗ്യത ഉണ്ടെങ്കിലും അമ്മ മനസുള്ളവര്‍ക്കു മാത്രമേ ഇതു തുടങ്ങാനും തുടര്ന്നുകൊണ്ടുപോകാനും ധാര്‍മികമായ അധികാരമുള്ളൂ.അന്യരുടെ കുഞ്ഞുങ്ങളെ സ്വന്തം മക്കളായി കരുതി സംരക്ഷിക്കുന്നവര്‍ക്കു മാത്രമേ ഡേ കെയര്‍ തുടങ്ങാനാവൂ.അതൊരു സ്നേഹ വാത്സല്യങ്ങളുടെ കുടുംബമല്ല കഞ്ഞു സ്വര്‍ഗം തന്നെയാണ്.പോറ്റമ്മയുടെ സ്ഥാനമാണ് ഡേ കെയറിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ നല്‍കുന്നത്.തിരിച്ചറിവുപോലും ഇല്ലാത്ത കുഞ്ഞുങ്ങളാണ് ഇവിടെയുള്ളത്.അവരെ മര്‍ദന ശിക്ഷ നല്കി നിശബ്ദരാക്കി അനുസരിപ്പിക്കുന്ന തടവറയായി മാറുകയാണോ ഡേ കെയറുകള്‍.
കുഞ്ഞുങ്ങളുടെ ശല്യം തീര്‍ക്കാന്‍ തള്ളി വിടുന്ന നരകമല്ല ഡേ കെയറുകള്‍.വിശ്വസിച്ചു സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുന്ന മാതൃകാസ്ഥാനമാണത്.തങ്ങളുടെ കുഞ്ഞുങ്ങളെ നരകത്തിലേക്കല്ല പറഞ്ഞു വിടുന്നതെന്നു ഉറപ്പിക്കാനുള്ള ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: