കൊച്ചി: ഇന്ത്യയില്‍ ഡയഗനോസ്റ്റിക്സ് ലാബ് യന്ത്രോപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രമുഖരായ അഗാപ്പെ ഡയഗനോസ്റ്റിക്സും ക്ലിനിക്കല്‍ ഉപകരണ രംഗത്ത് ബഹുരാഷ്ട്ര ഭീമനായ ഹിറ്റാച്ചി കെമിക്കലും സംയുക്തമായി ഇന്ത്യയില്‍ അതിനൂതന ലാബ് ഉപകരണങ്ങള്‍ ഉത്പാദിപ്പിക്കും.
വ്യക്തമായ പ്രോട്ടീന്‍ അപഗ്രഥനം സാദ്ധ്യമാക്കുന്ന സ്പെസിഫിക്ക് പ്രോട്ടീന്‍ ആന്റ് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസറുകളുടെ ഉത്പാദനം ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുമെന്ന് അഗാപ്പെ എംഡി തോമസ് ജോണ്‍ വിശദീകരിച്ചു. എറണാകുളം ജില്ലയില്‍ പട്ടിമറ്റത്ത് അഗാപ്പെ സ്ഥാപിച്ചിട്ടുള്ള ലാബ് ഉപകരണ നിര്‍മ്മാണ യൂണിറ്റില്‍ ഹിറ്റാച്ചിയുടെ സാങ്കേതിക വിദ്യാ കൈമാറ്റം വഴിയാണ് ഉത്പാദനം നടക്കുക. ഗവേഷണ രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് പുറമെ പുതിയ തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കുമെന്ന് തോമസ് ജോണ്‍ പറഞ്ഞു.
താങ്ങാവുന്ന വിലയില്‍ അതിനൂതന പരീക്ഷണ സമ്പ്രദായങ്ങള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുതിയ ഉപകരണത്തിന്റെ സഹായത്താല്‍ ടെസ്റ്റുകളുടെ ചിലവ് മൂന്നിലൊന്നായി കുറയ്ക്കുവാന്‍ സാധിക്കുമെന്നും കൃത്യതയേറിയ രോഗനിര്‍ണ്ണയം അതിവേഗം സാദ്ധ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പട്ടിമറ്റത്തുള്ള നിര്‍മ്മാണ യൂണിറ്റിന് പുറമെ സ്വിറ്റ്സര്‍ലന്റിലും (സൂറിക്ക്) മൂവാറ്റുപുഴ നെല്ലാട് കിന്‍ഫ്രയിലും, അഗാപ്പെക്ക് ഗവേഷണ നിര്‍മ്മാണ യൂണിറ്റുകള്‍ ഉണ്ട്. ഹിറ്റാച്ചി കെമിക്കല്‍ ഡയഗനോസ്റ്റിക്സ് സി.ഇ.ഒ സുയോഷി,
ഹിറ്റാച്ചി കെമിക്കല്‍ കമ്പനി ഡെപ്യൂട്ടി ഡയറക്ടര്‍ മിത്സുതാകാ ഷിമാബെ, ഹിറ്റാച്ചി കെമിക്കല്‍ ഏഷ്യ പസഫിക്ക് എംഡി ജാക്കി ചുവാ, അഗാപ്പെ ഡയറക്ടര്‍മാരായ ഡോ. ഡി. എം. വാസുദേവന്‍, മീന തോമസ്, ഡെപ്യൂട്ടി ജിഎം വര്‍ഗീസ് ഔസേഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: