കല്‍പ്പറ്റ: കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഉദയം ചെയ്ത കാര്‍ ഷികോല്പ്പാദന കമ്പനികളോടുള്ള കൃഷി വകുപ്പിന്റെ അവഗണന അവസാനിപ്പിക്കണ മെന്നും സമീപനത്തില്‍ മാറ്റം വരണമെന്നും അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. മികച്ച കര്‍ഷകരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ കളാണ് ഉല്‍പ്പാദക കമ്പനികള്‍. ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ചക്കും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനും കര്‍മ്മ നിരതരായി പ്രവര്‍ത്തിക്കുന്ന ഈ വിഭാഗത്തോ ട് കൃഷി വകുപ്പ് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. സ്വകാര്യ കമ്പനികളെപ്പോലും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ ഉല്‍പ്പാദക കമ്പനികളെ തഴയുമ്പോള്‍ നബാര്‍ഡ് മാത്രമാണ് ഏക ആശ്രയമെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായ പ്പെട്ടു.
കേരളത്തിലെ കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനത്തില്‍ ഉല്‍പ്പാദക കമ്പനികളുടെ പങ്ക് എന്ന വിഷയത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ ഉല്‍പ്പാദക കമ്പനിയായ തിരുവനന്തപുരം സംഘമൈത്രിയുടെ സ്ഥാപക ചെയര്മാന് ബാലചന്ദ്രന് സെമിനാര്‍ നയിച്ചു. വരും കാലങ്ങളില്‍ കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിക്കുന്നത് ഉല്‍പ്പാദക കമ്പനികളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം മുഖം തിരിച്ചു നിന്ന പലരും ഇപ്പോള്‍ ഉല്‍പ്പാദക കമ്പനികളെ തേടിവരികയാ ണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഉല്‍പ്പാദക കമ്പനികളെ പ്രതിനിധീകരിച്ച് ദിവാകരന് (വാംപ്), സുകുമാരന്‍ ഉണ്ണി, സാബു പാലാട്ടില്‍, എം.കെ.ദേവസ്യ, ജി.ഹരിലാല്‍ തുടങ്ങിയവര്‍ സെമിനാറില്‍ പ്രസംഗിച്ചു. മലബാര്‍ അഗ്രിഫെസ്റ്റിനോടനു ബന്ധിച്ച് വിവിധ വിഷയങ്ങളില്‍ നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.അസ്മത്ത് നിര്‍വ്വഹിച്ചു. വ്യാഴാഴ്ച സമ്മിശ്ര കൃഷി എന്ന വിഷയത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ അവാര് ഡുകള് ലഭിച്ച ഷാജി എളപ്പുപാറ അടുക്കളപച്ചക്കറിതോട്ടം എന്ന വിഷയത്തില്‍ മുഹമ്മദ് നാലുകണ്ടത്തില്‍ എന്നിവരും, വെള്ളിയാഴ്ച കാലാവസ്ഥാവ്യതി യാനവും നൂതന കൃഷി സാധ്യതകളും എന്ന വിഷയത്തില്‍ അയൂബ് തോട്ടോളി, കൂണ് കൃഷിയില്‍ മാത്യു കൊളഗപ്പാറ എന്നിവരും, ശനിയാഴ്ച ക്ഷീരവികസനവും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും എന്ന വിഷയത്തില്‍ എം.കെ.പ്രകാശനും, ഉല്‍പ്പാദക കമ്പനികളുടെ ഭാവി എന്ന വിഷയത്തില്‍ അമ്പലവയല്‍ ആര്.എ.ആര്.എസ് ഡയറക്ടര്‍ ഡോ.രാജേന്ദ്രനും ക്ലാസ്സുകള്‍ എടുക്കും. സമാപന ദിവസമായ 28ന് ചെറുകിട സംരംഭങ്ങളും യുവജനങ്ങളുടെ തൊഴിലവസരങ്ങളും എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ ഓഫീസറും പ്രൊഡ്യൂസര്‍ കമ്പനികളും ഓണ്‍ലൈന്‍ വിപണന സാധ്യതകള്‍, കാര്‍ഷിക മേഖലയില്‍ ഡിജിറ്റല്‍ സംവിധാനങ്ങളുടെ സ്വാധീനം എന്നീ വിഷയത്തില്‍ വികാസ് പീഡിയ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സി.വി.ഷിബുവും ക്ലാസ്സുകള്‍ എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: