കൊച്ചി: എസ്.ബി.ടി. ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐ.യില്‍ ലയിപ്പിച്ചതിനെ തുടര്‍ന്ന് താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിക്കെതിരെ സമരം തുടങ്ങി.
അതത് ബാങ്കുകള്‍ക്ക് മുന്നില്‍ ബാങ്ക് കോണ്‍ട്രാക്ച്വല്‍ ആന്റ് കോണ്‍ട്രാക്ട് എംപ്ലോയീസ് ഫെഡറേഷനാണ് സമരം തുടങ്ങിയത്. സംസ്ഥാനത്ത് വിവിധ ശാഖകളിലായി 250 ഓളം തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിട്ട തൊഴിലാളികള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ സമരം ആരംിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് ാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എസ്.ബി.ടി.യിലെ ജീവനക്കാരുടെ ജീവനക്കാരുടെ സംഘടനകള്‍ താത്കാലിക ജീവനക്കാരുടെ വിഷയത്തില്‍ ചില തര്‍ക്കങ്ങള്‍ ലേബര്‍ കമ്മീഷനു മുന്നില്‍ ഉന്നയിച്ചിരുന്നു. ഈ തര്‍ക്കത്തില്‍ ഇല്ലാത്ത ജീവനക്കാരെയാണ് ഇപ്പോള്‍ പിരിച്ചുവിടുന്നതെന്നും അവര്‍ ആരോപിച്ചു. കെ.വി. ജോര്‍ജ്, എസ്.എസ്. അനില്‍, കെ. രാധാകൃഷ്ണന്, ഇ.കെ. ഗോകുല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: