ന്യൂദല്‍ഹി: സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ വരും വര്‍ഷങ്ങളിലും തുടരുമെന്നും വളര്‍ച്ചക്കും നിക്ഷേപങ്ങള്‍ക്കും ഇത് വലിയ ചാലക ശക്തിയാകുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ഇന്ത്യയിലെ പരിഷ്ക്കാരങ്ങള്‍ ഒരു തുടര്‍പ്രക്രിയയാണ്. യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെ (ഇഐബി) ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഐബി 450 മില്യണ്‍ ഡോളറിന്റെ വിവിധ പദ്ധതികള്‍ക്ക് ഇന്ത്യയില്‍ സഹായം നല്‍കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: