ആര്‍ക്കാണ് ആ അച്ഛന്റെ കണ്ണീരിനു വിലയിടാനാവുക. പക്ഷേ ആ അച്ഛന്റെ മരിച്ച മകള്‍ക്കു വിലയിട്ടു അധികൃതര്‍, മൂന്നു ലക്ഷം രൂപ.മരിച്ച മകള്്ക്കു വില മൂന്നു ലക്ഷം. ആ മകളെ നിങ്ങള്‍ അറിയും . എറണാകുളം മെഡിക്കല്‍ കോളേജില്‍ കുത്തിവെപ്പിനെ തുടര്‍ന്നു കുഴഞ്ഞു വീണു മരിച്ച അവിടത്തെ തന്നെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന കാസിം.
പനിബാധിച്ചാണ് കണ്ണൂര്‍ക്കാരി ഷംന അവിടെ പ്രവേശിപ്പിക്കപ്പെട്ടത്. ലോകത്ത് എവിടെ നിന്നെന്നതിനെക്കാളും താന്‍ പഠിക്കുന്ന മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സ കിട്ടുമെന്ന് അവള് വിശ്വസിച്ചതാണോ തെറ്റ്്. മകള്‍ക്കു നീതി കിട്ടാന്‍വേണ്ടി ആ അച്ഛന് കരഞ്ഞുകൊണ്ടു ഓടി നടക്കുകയാണ്. ഓരോ വാതിലും മുട്ടുകയാണ്, മരണംവരെ മകള്‍ക്കു വേണ്ടി പോരാടുമെന്നുറപ്പിച്ചുകൊണ്ട്.
എങ്ങനെ സഹിക്കും. എന്തുപറഞ്ഞ് ആശ്വസിക്കും. മക്കളെ വളര്‍ത്തി പഠിപ്പിച്ച്, ആശകള്‍ അവരായിത്തന്നെ അവരില്‍ നിക്ഷേപിക്കുന്നവരാണ് നമ്മള്. പനിക്കായി ആശുപത്രിയില്‍ കയറ്റിയാല്‍ ശവമായി തിരിച്ചുവരിക. എന്നിട്ട് മൂന്നുലക്ഷം രൂപ വിലയിടുക. ഒരു മകളുടെ ജീവന്റെ വില മൂന്നു ലക്ഷമാണെന്നു പിണറായി സര്‍ക്കാരിനോട് ആരു പറഞ്ഞു. മക്കള്‍ക്കു വിലയിടാന്‍ കഴിയുമോ. വിലയിടുകയല്ല വേണ്ടത്. ജീവന് രക്ഷിക്കുകയാണ്.അല്ലെങ്കില്‍ ജീവന് എടുത്തവരെ കയ്യാമംവെച്ച് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം.
എനിക്ക് ആ കാശുവേണ്ട.എന്റെ മകള്‍ക്കു മൂന്നു ലക്ഷം വിലയിട്ടതു എന്തിന്.സ്വന്തംമകള് നഷ്ടപ്പെടുമ്പോഴേ ആ വേദന അറിയൂ…എന്റെ മകള്‍ മരിച്ച അതേ ആശുപത്രിയില്‍ മറെറാരു ചെറുപ്പക്കാരനും മരിച്ചിരിക്കുന്നു.ഇവിടെ എന്തോ പ്രശ്നമുണ്ട്്.ഷംനയുടെ അച്ഛന് കെ.അബൂട്ടി ചോദിക്കുന്നു.പത്രസമ്മേളനത്തില്‍ അബൂട്ടി കരയുകയായിരുന്നു മുഖം വല്ലാതെ വേദനിപ്പിക്കുന്നു.
കഴിഞ്ഞ ജൂലൈ 18നാണ് എറണാകുളം മെഡിക്കല്‍ കോളേജില്‍ പനി ബാധിതയായി എത്തിയ ഷംന കുത്തിവയ്പ്പിനെ തുടര്‍ന്നു കുഴഞ്ഞുവീണു മരിച്ചത്. ക്രൈം ബ്രാഞ്ച് അന്വേഷണം തെറ്റില്ലാത നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരോഗ്യവകുപ്പ് സഹകരിക്കുന്നില്ലത്രേ. സഹകരിച്ചില്ലെങ്കില്‍ സഹകരിപ്പിക്കാനുള്ള വഴിനോക്കണം.
ഇതെന്താ ഈദി അമീന്റെ പിന്‍ഗാമികള്‍ ഭരിക്കുന്ന നാടാണോ. ആരോഗ്യ മന്ത്രിക്കാണ് അതിന്റെ ഉത്തരവാദിത്തം. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാണ് സിപിഎം മന്ത്രിമാര്‍ എന്നു പാര്ട്ടിക്കാര് തന്നെ വിലയിരുത്തുന്നതുകൊണ്ട് ആരോഗ്യ മന്ത്രി ശൈലജയുടെ കാര്യം പ്രത്യേകം പറയാനുമില്ല. പ്രമാണിമാരുടേയും അവരുടെ സില്‍ബന്ധികളുടേയും വേണ്ടപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ ത്വരിതാന്വേഷണം നടക്കൂ എന്നാണോ നാം വിശ്വസിക്കേണ്ടത്.
മരണത്തിലെ ചികിത്സാ പിഴവു സംബന്ധിച്ച് ആരോഗ്യ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ട് ഇതുവരെ നല്‍കിയിട്ടില്ല. മരണത്തെക്കുറിച്ച് അന്വേഷിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്റ്റര്‍ ഡോ.കെ.ശ്രൂകുമാരി നല്്കിയ റിപ്പോര്‍ട്ടിന്റെ തുടരന്വേഷണമായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോ.ടി.കെ.സുമ നല്കിയ റിപ്പോര്‍ട്ടിലും ചികിത്സാ പിഴവുകള്‍ സംബന്ധിച്ച വിവരങ്ങളുണ്ട്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ നിസഹരണം പ്രതിന്ധി സൃഷ്ടിക്കുകയാണ്. അതുപോലെ തന്നെ മെഡിക്കല്‍ കോളേജില്‍ ഈ സമയം ഡ്യൂട്ടിയില്‍ ആരാണുണ്ടായതെന്നു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇതുവരെ റിപ്പോര്‍ട്ടു നല്‍കിയിട്ടില്ല.
മരിച്ചശേഷമാണ് ഷംനയെ സ്വകാര്യ ആശുപത്രിലിലേക്കു മാറ്റിയതെന്നു തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണവും അബൂട്ടി പുറത്തുവിട്ടു. ഷംനയെ മരിച്ചശേഷമാണ് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതെന്നു ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ സമ്മതിക്കുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തു വിട്ടത്. ഒന്‍പതിനായിരത്തോളം രൂപയുടെ ബില്‍ ഇവിടെ ഈടാക്കി.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന സാഹചര്യത്തിലും സംഭവത്തില്‍ സസ്പെന്റ് ചെയ്യപ്പെട്ട രണ്ടു ഡോക്ടര്‍മാരേയും തിരിച്ചെടുത്തു. ഇത്തരം ഗുരുതരമായ പ്രശ്നങ്ങള്‍ നിലനില്ക്കുകയും കുറ്റവാളികള്‍ക്കെതിരെ വിരല്‍ ചൂണ്ടപ്പെടുകയും ചെയ്തിട്ടും കേസ് മുന്നോട്ടു പോകാത്തത് പിണറായി സര്‍ക്കാരിന്റെ കുറ്റവാളികളെ സംരക്ഷിക്കുന്ന അജണ്ടയ്ക്കുള്ള മറ്റൊരുദാഹരണമാണ്. അന്വേഷണം നടക്കുന്നതിനിടെ സസ്പെന്റു ചെയ്യപ്പെട്ടവര്‍ തിരിച്ചെത്തിയത് അതിലും വലിയ നെറികേട്.അല്ലെങ്കിലും അവധി ആഘോഷിക്കാനുള്ളതാണ് സസ്പെന്ഷന് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
അബൂട്ടിയെപ്പോലെ നീതിക്കായി കണ്ണീടിടുന്ന മാതാപിതാക്കളും മക്കളും ഇവിടെ അനവധിയാണ്. കണ്ണീരിനെപ്പോലും പാര്‍ട്ടി തുലാസില്‍ തൂക്കിനോക്കുകയാണോ പിണറായി സര്‍ക്കാര്‍.
ആരാണ് മരിച്ച മകള്‍ക്കു വില പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: