കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ മികച്ച പലിശനിരക്ക് ലഭ്യമാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. കൂടാതെ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങള്‍ക്കോ സ്ഥിര നിക്ഷേപത്തിനോ പരിധിയുമില്ല.
നിക്ഷേപത്തിന് പുറമേ 50 ശതമാനം വായ്പകളുടെ തുകയ്ക്കും പരിധിയില്ല. എന്നാല്‍ ബാക്കി 50 ശതമാനം വായ്പകള്‍ 25 ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് 6 ശതമാനം പലിശയും ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് 6.5ശതമാനവും അതിന് മുകളിലുള്ള തുകയ്ക്ക് 7 ശതമാനവുമാണ് പലിശ. എന്‍ആര്‍ഒ, എന്‍ആര്‍ഇ അക്കൗണ്ടുകള്‍ക്കും ഇതേ നിരക്കാണ്.
സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7 മുതല്‍ 45 ദിവസത്തേക്ക് 5.75 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 6.25 ശതമാനവുമാണ് പലിശനിരക്ക്.
46 മുതല്‍ 179 ദിവസത്തേക്ക് 6.75 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.25 ശതമാനംവും 180 ദിവസം മുതല്‍ 365 ദിവസത്തേക്ക് 7.5 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 8 ശതമാനവും ഒരു വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 9 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 9.5 ശതമാനവും 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.5 ശതമാനവും 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 7.5 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 8 ശതമാനവുമാണ് പലിശനിരക്ക്.
ഭവന വായ്പകള്‍ക്ക് 22ശതമാനവും വസ്തു ഈടിന് മേലുള്ള വായ്പകള്‍ക്ക് 23ശതമാനവും വ്യവസായ വായ്പകള്‍ക്ക് 24ശതമാനവും വ്യക്തിഗത വായ്പകള്‍ക്ക് 25ശതമാനവുമാണ് പലിശനിരക്ക്. വിവിധ സൂക്ഷ്മ വായ്പകള്‍ക്ക് 22.99 ശതമാനമാണ് പലിശനിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: