മുംബൈ: ജൂണിനു ശേഷം 200 രൂപ നോട്ടുകള്‍ വിനിമയത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ചേര്‍ന്ന റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഡയറക്ടര്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ജൂണില്‍ അച്ചടി ആരംഭിക്കുമെന്നാണ് വിവരം.
അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍ബിഐ വക്താവ് തയാറായില്ല.
നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം പല മൂല്യത്തില്‍ നോട്ടുകള്‍ പുറത്തിറിക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും 2,000ത്തിന്റെയും മുഖംമിനുക്കി 500 രൂപയുടെയും നോട്ടുകള്‍ മാത്രമാണ് എത്തിയത്.
അതിനിടെ, 1,000 രൂപ നോട്ടുകള്‍ വരുന്നുവെന്നും ശ്രുതി പരന്നു. ഇതു നിഷേധിച്ച് റിസര്‍വ് ബാങ്ക് തന്നെ രംഗത്തെത്തി. ചെറിയ മൂല്യമുള്ള നോട്ടുകള്‍ക്കാണ് മുന്‍ഗണനയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: