കൊച്ചി:ഐസിഐസിഐ ബാങ്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനം കേന്ദ്രസര്‍ക്കാരിന്റെ ‘ഡിജി ലോക്കറ’ുമായി സംയോജിപ്പിച്ചു. സര്‍ട്ടിഫിക്കറ്റുകളും മറ്റും ഡിജിറ്റലായി സൂക്ഷിക്കാനും അതു പരിശോധിച്ച് നല്‍കാനുമുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് ഡിജി ലോക്കര്‍.
ഈ സംയോജനത്തോടെ, ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടുള്ള ഐസിഐസിഐ ബാങ്കിന്റെ എല്ലാ സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്കും ഡിജി ലോക്കറില്‍ രജിസ്റ്റര്‍ ചെയ്യാം.
പിന്നീട് ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി ഡിജി ലോക്കര്‍ എപ്പോഴും പ്രാപ്യമായിരിക്കും. സൗജന്യമായാണ് ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കു ലഭ്യമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: