കൊച്ചി: കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ ലുലു മാള്‍ ഒരുക്കുന്ന റീഡേഴ്സ്ഫെസ്റ്റ് ഇന്നു മുതല്‍ മുതല്‍ 9 വരെ. അഞ്ചു ദിവസത്തെ ഫെസ്റ്റില്മൂവായിരത്തിലേറെ പുസ്തകങ്ങള്‍ ലുലുമാളില്‍ പ്രത്യേകം ഒരുക്കിയ വായനശാലയില്‍ സജ്ജമാക്കിയിട്ടുണ്ട്.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വായനശാലയിലെത്തി, സൗജന്യമായി രാവിലെ 10 മണിമുതല്‍ രാത്രി 10 മണി വരെ പുസ്തകങ്ങള്‍ വായിക്കാവുന്നതാണ്. ലോക പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നത്.
പുസ്തകങ്ങളുടെ മായിക ലോകം ആസ്വദിക്കുവാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കാനാണ് ലുലു റീഡേഴ്സ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെവിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍, സാഹിത്യകാരന്മാര്, കഥാകൃത്തുക്കള്‍, ചിത്രകാരന്മാര് എന്നിവരുമായി കുട്ടികള്‍ക്ക് സംവദിക്കാനുള്ള അവസരം മുന്‍നിര്‍ത്തി ഓരോ ദിവസവും ശില്‍പ്പശാലകളും സംഘടിപ്പിക്കുന്നുണ്ട്.
അഞ്ചു മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി എല്ലാ ദിവസവും രാവിലെ 11 മണിമുതല്‍ വൈകീട്ട് 7 മണി വരെ ഏഴ് വര്‍ക്ക്ഷോപ്പുകളാണ് ഉണ്ടായിരിക്കുക.
മുപ്പത് കുട്ടികളെ ഉള്‍ക്കൊള്ളിച്ചാണ് ഓരോ വര്‍ക്ക്ഷോപ്പും.
വ്യത്യത്യ സാഹിത്യസൃഷ്ടികളിലൂടെ ഹൈകു, കവിതാരചന, കുട്ടികളുടെ തിയേറ്റര്‍, സ്റ്റോറി ഡ്രാമ, മോഡേണ്‍ കാലിഗ്രഫി, മ്യൂസിക്കല്‍ സ്റ്റോറി ടെല്ലിങ്ങ്, കോമിക് ആര്‍ട്ട്, ക്ലൗണിങ്ങ്, ബലൂണ്‍ ആര്‍ട്ട്, ഫൊക്ലോറെ തുടങ്ങിയ വിഭാഗങ്ങളില്‍ കുട്ടികളിലെ സര്ഗ്ഗാത്മതക കഴിവുകളെ പുതുതലങ്ങള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷമിടുന്നത്.
വിക്രം ശ്രീധര്‍, അപര്‍ണ രാമന്, സംഗീതഗോവെല്, പ്രശാന്ത് നോരി, ദീപ കിരണ്‍, ഹാരിഷ് ഭുവന്, ശ്രേയസ്സ് പാണ്ടുരംഗ, ശ്രീജിത്ത ബിശ്വാസ് തുടങ്ങിയ പ്രമുഖര്‍ റീഡേഴ്സ് ഫെസ്റ്റിലെ വിവിധ പ്രോഗ്രാമുകളില്‍ പങ്കെടുക്കും.
കുട്ടികള്‍ക്ക് 50 രൂപ അടച്ച് ഓരോ വര്‍ക്ക്ഷോപ്പിലും രജിസ്റ്റര്‍ ചെയ്യാം. വേദിയില്‍ അതാത് സമയങ്ങളിലാണ് രജിസ്ട്രേഷന് ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 7559990026 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: