തിരുവനന്തപുരം: കേരളത്തിലെ നമ്പര്‍ വണ്‍ മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശൃംഖലയായ ഫോണ്‍4 തിരുവനന്തപുരത്ത് നാല് ഷോറൂമുകളിലായി പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇന്ന് രാവിലെ 10.30 ന് പഴവങ്ങാടി ഷോറൂം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
രണ്ടാമത്തെ ഷോറൂം പുളിമൂട് ജംഗ്ഷനില്‍ 11 മണിക്ക് ശിവന്‍കുട്ടി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. മൂന്നാമത്തെ ഷോറൂം പട്ടം ബിഗ്ബസാറിന് സമീപം 11.30 ന് കെ. മുരളീധരന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.
നാലാമത് ഷോറൂം കവടിയാറില്‍ 12 മണിക്ക് ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കലോത്സവത്തില്‍ കലാതിലകമായ അപര്‍ണ അനിലിന് പ്രത്യേക പുരസ്കാരം നല്‍കും. ഫോണ്‍4 എല്ലാ സ്റ്റോറിലും വന്‍ ഓഫറുകള്‍ ആയിരിക്കും.
എല്ലാ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്കും ഫ്രീ ബാഹുബലി വിആര്‍ ബോക്സും നല്‍കും.
എല്ലാ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസിനും 5 ശതമാനം ക്യാഷ്ബാക്ക് സൗകര്യം നല്‍കും. ഇതിനുപുറമെ എല്ലാ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കും സീനിയര്‍ സിറ്റിസണ്‍സിനും ഐഡി കാര്‍ഡ് കാണിച്ചാല്‍ അഡീഷണല്‍ 5 ശതമാനം കിഴിവ് നല്‍കും. (പുളിമൂട്, കവടിയാര്‍ സ്റ്റോര്‍).
ഡിജിറ്റല്‍ ഇന്ത്യയുടെ കാമ്പയിന് അടിസ്ഥാനത്തില്‍ 1200 രൂപയുടെ ഫോണ്‍ വെറും 499 രൂപക്ക് നല്‍കും. (പഴവങ്ങാടി, പട്ടം സ്റ്റോര്‍ മാത്രം).
ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് 25000 രൂപ വിലയുള്ള ഐഫോണ്‍ 5 എസ് 12499 രൂപക്ക് നല്‍കുന്നതാണ് (കവടിയാര്‍, പുളിമൂട് സ്റ്റോര്‍). ഷവോമി മൊബൈല്‍ 3 എസിന്റെ കൂടെ 1500 രൂപ വിലയുള്ള റിസ്റ്റ്ബാന്‍ഡ് സൗജന്യമായി നല്‍കും (പുളിമൂട്, കവടിയാര്‍). ഇതിനുപുറമെ എല്ലാ സ്മാര്‍ട്ട്ഫോണ്‍ കസ്റ്റമേഴ്സിനും ഫ്രീഗിഫ്റ്റ് ലഭിക്കും.
10,000 രൂപയില്‍ താഴെ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് പവര്‍ബാങ്ക് നല്‍കും. 20,000 രൂപയില്‍ താഴെ വാങ്ങുന്നവര്‍ക്ക് കെറ്റിലും 20,000 ന്മുകളില് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കറും നല്‍കും.
ഈ വര്‍ഷം അവസാനത്തോടെ മൊത്തം സ്റ്റോറുകളുടെ എണ്ണം 50 ആകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സയ്യിദ് ഹമീദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: