നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്ക് മൂലപ്പളളി വളവില്‍ മേല്‍പ്പാലം നിര്‍മ്മിച്ച് ഞങ്ങളുടെ ജീവന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്ക് കത്തുകളയച്ചു. മൂലപ്പള്ളി എ.എല്‍.പി സ്കൂള്‍ കുട്ടികളാണ് നീലേശ്വരം പോസ്റ്റ് ഓഫീസിലെത്തി കത്തുകള്‍ പോസ്റ്റ് ചെയ്തത്. ഇരട്ടപ്പാത വന്നതിന് ശേഷം ഇവിടെ നിരവധി അപകട മരണങ്ങള് സംഭവിച്ചിട്ടുണ്ട്. വൈദ്യുതീകരിച്ച ശേഷം വണ്ടികളുടെ പരിശീലന ഓട്ടവും നടന്നു കഴിഞ്ഞു. റെയിലിന് വടക്ക് ഭാഗത്ത് നിന്നും വരുന്ന കുട്ടികളെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയാണ് റെയില്‍പ്പാളം കടത്തി സ്കൂളിലെത്തിക്കുന്നത്. പുതുതായി കുട്ടികളെ ഇവിടെ ചേര്‍ക്കാന്‍ മടിക്കുന്നതിനാല്‍ വിദ്യാലയം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. മൂലപ്പള്ളി മാതൃകാ പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് റെയില്‍വേ അധികൃതര്‍ക്കും ജനപ്രതിനിധികള്‍ക്കും ഒപ്പുശേഖരണത്തോടെ നിവേദനങ്ങള്‍ അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: