കോഴിക്കോട്: തിരുവനന്തപുരത്ത് ജിഷ്ണുവിന്റെ അമ്മയ്‌ക്കും ബന്ധുക്കള്‍ക്കുമെതിരായ പോലീസ് അതിക്രമം പിണറായ് സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് തെളിയിച്ചെന്ന് ബിജെപി സംസ്ഥാന വക്താവ് പി.രഘുനാഥ്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതുസര്‍ക്കാറിന്റെ കാലത്ത് സിപിഎം കുടുംബത്തില്‍പ്പെട്ട മഹിജക്കു പോലും രക്ഷയില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. സ്വാശ്രയമാനേജ്‌മെന്റുകളുടെ ദല്ലാളായി മാറിയ എല്‍.ഡി.എഫ് സര്‍ക്കാറില്‍ നിന്നും ഇരകള്‍ക്ക് നീതിലഭിക്കില്ലെന്ന് മലയാളിക്ക് ബോധ്യമായെന്ന് ബി.ജെ.പി നേതാവ് കുറ്റപ്പെടുത്തി.
മനുഷ്യത്വരഹിതമായി പെരുമാറുന്ന സര്‍ക്കാറിനെതിരെ ശക്തമായ ജനകീയ സമരങ്ങളുമായി ബിജെപി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
















