എങ്ങനെ സഹായിക്കും. അല്ലെങ്കില്‍ എങ്ങനെ അനുതപിക്കും. ഇതാണു കൈയിലിരുപ്പ്. പറഞ്ഞു വരുന്നതു സോമാലിയയുടെ കാര്യമാണ്. അല്ലെങ്കില്‍ എന്നാണ് സോമാലിയ ഇങ്ങനെ അല്ലാതിരുന്നത്. പണിയെടുക്കാതെ അന്യന്റേതപഹരിച്ചു ജീവിക്കുക.
കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ള തട്ടിയെടുത്തു..ഏപ്രില്‍ ഒന്നിനായിരുന്നു സംഭവം. യെമനില്‍ നിന്നും ദുബായിയിലേക്കുപോയ കപ്പലാണ് ആയുധധാരികളായ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. കപ്പലില്‍ പതിനെന്നു ജീവനക്കാരുണ്ടായിരുന്നു.
വര്‍ഷങ്ങളായി അവരുടെ സ്ഥിരം പരിപാടി ഇതാണ്. കപ്പല്‍ തട്ടിയെടുക്കുക. അതിലുള്ളവരെ ബന്ദികളാക്കി മോചനത്തിന് കോടിക്കണക്കിനു രൂപ ആവശ്യപ്പെടുക. കഴിഞ്ഞ കുറെ വര്‍ഷങ്ങളായിട്ട് ചെറുതും വലുതുമായി ഇത്തരം കപ്പല്കൊള്ളയുടേതായിരുന്നു ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍. കടലില്‍ കപ്പല്‍ കണ്ടില്ലെങ്കില്‍ അതു സോമാലിയന്‍ കൊള്ളക്കാര്‍ തട്ടിയെടുത്തിട്ടുണ്ടാകും എന്നുവരെയായി കാര്യങ്ങള്‍.
നിരവധി കപ്പലുകള്‍ ഇങ്ങനെ വിവിധ രാജ്യക്കാര്‍ക്കു നഷ്ടപ്പെട്ടിട്ടുണ്ട്. നഷ്ടപ്പെട്ട മനുഷ്യജീവനും സ്വത്തുക്കളും വേറെ..അത്രയ്ക്കവിടെ പട്ടിണിയും പരിവട്ടവുമാണ് പിന്നെന്ത് ചെയ്യാനാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പട്ടിണിക്കു പരിഹാരം കൊള്ളയും പിടിച്ചുപറിയുമാണോ എന്നുചോദിച്ചാല്‍ അതിനുത്തരമില്ല. അത്തരം ബോധ്യമുണ്ടാവാന്‍ വിവരം വേണ്ടേ, കാടന്മാരല്ലേ എന്നും ഉത്തരം കിട്ടാം.
എന്തായാലും സോമാലിയ വന്പ്രശ്നത്തിലാണ്. കഴിഞ്ഞ കുറെ മാസങ്ങളായി അവിടെ പട്ടിണിയും പരിവട്ടവും പകര്‍ച്ച വ്യാധിയുമായി ലക്ഷങ്ങളാണ് ബുദ്ധിമട്ടുന്നത്. നിത്യവും പത്തു പതിനഞ്ചുംപേര്‍ കുട്ടികളും മുതിര്ന്നവരുമായവര് മരിക്കുന്നുണ്ട്. വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന ആഭ്യന്തര കലാപങ്ങളാല്‍ എല്ലാം അവിടെ തകര്‍ച്ചയിലാണ്.
സാമ്പത്തിക പ്രതിസന്ധി, കൃഷിയില്ല, തൊഴിലില്ല എന്നിങ്ങനെ അസ്ഥിരതയാണ് അവിടെ കൂടുതലും വിളയുന്നത്. സോമാലിയ മാത്രമല്ല,യമനും നൈജീരിയയും സുഡാനും വന്‍ പ്രതിസന്ധിയാലാണെന്നും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പട്ടിണിയും പകര്‍ച്ചവ്യാധിയുമായി രണ്ടുകോടി ജനങ്ങള്‍ മരണത്തിന്റെ വക്കിലാണെന്നും ഇവരെ രക്ഷിക്കാന്‍ ജൂലൈ മാസത്തിനുള്ളില്‍ മുപ്പത്തി രണ്ടായിരം കോടി രൂപസഹായിക്കണമെന്നും ലോക രാഷ്ട്രങ്ങളോട് യുഎന്നാണ് അഭ്യര്‍ഥിച്ചത്. പക്ഷേ എങ്ങനെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: