ന്യൂദല്‍ഹി: 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ നികുതി വരുമാനം 17.10 ലക്ഷം കോടി. ഫെബ്രുവരി ഒന്നിന് പുറത്തിറങ്ങിയ കണക്കുകള്‍ പ്രകാരം ഇത് 16.97 ലക്ഷം കോടിയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ നികുതി വരുമാനത്തില്‍ 18 ശതമാനം അധിക വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന നികുതി വരുമാനം രാജ്യത്തിന് ലഭിക്കുന്നതെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ അറിയിച്ചു.
ഏപ്രില്‍, മാര്‍ച്ച് മാസങ്ങളില്‍ പ്രത്യക്ഷ നികുതിയില്‍ 14.2 ശതമാനം (8.47 ലക്ഷം കോടി) വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പരോക്ഷ നികുതിയില്‍ 22 ശതമാനവും (8.63 ലക്ഷം കോടി), മൊത്തം പ്രത്യക്ഷ നികുതിയിനത്തില്‍ 8.47 ലക്ഷം വരുമാനവും നേടിയിട്ടുണ്ട്.
കൂടാതെ സെന്‍ട്രല്‍ എക്സൈസ് തീരുവയിലും 33.9 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. 2016-17 വര്‍ഷത്തില്‍ 3.83 ലക്ഷം കോടിയാണ് ഈയിനത്തിലെ വരുമാനം. 20.2 ശതമാനം (2.54 ലക്ഷം കോടി) സേവന നികുതിയും ഉയര്‍ന്നിട്ടുണ്ട്. ഈ കാലയളവില്‍ കസ്റ്റംസ് തീരുവ 7.4 ശതമാനം (2.26 ലക്ഷം കോടി) ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: