കൊച്ചി: ഗണേഷ് കുമാര്‍ ഗുപ്ത ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്ഗനൈസേഷന് പുതിയ പ്രസിഡണ്ടായി ചുമതലയേറ്റു. ഇന്ത്യ കയറ്റുമതി ഉയര്‍ച്ചയുടെ പാതയിലാണെന്നും വിദേശ വ്യാപാര നയങ്ങളില്‍ വരാനിരിക്കുന്ന വിശകലനങ്ങളും തുടര്‍ന്ന് പ്രതീക്ഷിക്കുന്ന മാറ്റങ്ങളും കയറ്റുമതി സാധ്യതകളും സാഹചര്യങ്ങളും വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗണേഷ് കുമാര്‍ ഗുപ്ത മുംബൈയിലെ ആകാശ് ടെക്സ്റ്റെല്‍സ് , വിജയ സില്‍ക്ക് ഹൗസ് ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ ചെയര്‍മാനാണ്. എഫ്ഐഇഓ യുടെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, പശ്ചിമ മേഖല ചെയര്മാന് , സില്‍ക്ക് പ്രമോഷന് കൗണ്‍സില്‍ ചെയര്മാന് , ഇസിജിസി ഡയറക്ടര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെന്നെ ആസ്ഥാനമായുള്ള ഫരിദഗ്രൂപ്പിന്റെ ചെയര്മാന് റഫീഖ് അഹമ്മദ് വൈസ് പ്രസിഡണ്ടായും ചുമതലയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: