തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി, വനിതാ ശിശുക്ഷേമ മന്ത്രി, ദേശീയ വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
ഭരണ പരാജയവും തകര്‍ന്ന ക്രമസമാധാനവും മൂലം കേരളത്തിലെ സ്ത്രീകളുടെ ജീവിതം സുരക്ഷിതമല്ലെന്ന് പരാതിയില്‍ പറയുന്നു.
മഹിജയ്‌ക്ക് മര്‍ദ്ദനമേറ്റ സംഭവത്തെ അപലപിക്കേണ്ട മുഖ്യമന്ത്രി ന്യായീകരിക്കാനാണ് തയ്യാറായത്. ഈ മുഖ്യമന്ത്രിയുടെ ഭരണത്തിന്‍ കീഴില്‍ മഹിജയ്‌ക്ക് നീതി കിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
















