ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം രഥയാത്ര ജനറല്‍ കണ്‍വീനര്‍ സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യുന്നു. എം.ആര്‍. രഞ്ജിത് കാര്‍ത്തികേയന്‍, വട്ടപ്പാറ സോമശേഖരന്‍ നായര്‍ സമീപം
തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം ശ്രീരാമനവമി രഥയാത്ര ജനറല്‍ കണ്‍വീനര്‍ സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ നിര്‍വഹിച്ചു.
എം.ആര്‍. രഞ്ജിത് കാര്‍ത്തികേയന്‍ അദ്ധ്യക്ഷനായിരുന്നു. ശ്രീരാമദാസമിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായി സമ്പത്ത്, വട്ടപ്പാറ സോമശേഖരന്‍ നായര്‍, രഥയാത്ര സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മചാരി അരുണ്‍, ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















