കല്‍പ്പറ്റ: കടുത്ത വേനലിലെ പ്രതിരോധിച്ച് വന്യജീവികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനും കാട്ടുതീ തടയുന്നതിനുമായി വയനാട്ടില്‍ വൈല്‍ഡ് ലൈഫ് ആംബുലന്‍സ് ഏര്‍പ്പെടുത്തി. മണ്‍സൂണ്‍ കാലത്ത് അഞ്ച് ചതുരശ്ര കിലോ മീറ്ററില്‍ ഒരു ആന എന്നാണ് വയനാട് വന്യജീവി സങ്കേതത്തില്‍ വനംവകുപ്പിന്റെ നിഗമനം, എന്നാല്‍ ഇത് ഏപ്രില്‍-മെയ് മാസങ്ങളില്‍ അഞ്ച് എന്ന തോതിലേക്കുയരും.
നാഗര്‍ഗഹോള, ബന്ദിപുര്‍, രാജീവ് ഗാന്ധി ദേശീയോദ്യാനം തുടങ്ങിയ ഭാഗങ്ങളില്‍നിന്നെല്ലാം വന്യജീവികള്‍ കൂട്ടത്തോടെ വയനാടന്‍മേഖലയിേെലക്കെത്തുന്നു. 435 ജലസ്രോതസ്സുകളാണ് സങ്കേത്തിലുള്ളത്. ഇതില്‍ 45 ചെക്ക് ഡാമുകളും ഉള്‍പ്പെടുന്നു. അരുവികളായ നുകു, കാളിന്ദി, ബാവലി പുഴകളെല്ലാം വറ്റിവരണ്ടു. ഇത് വനംവകുപ്പിനെ ഭയപ്പെടുത്തുന്നു. ഇക്കാരണത്താലാണ് വൈല്‍ഡ് ലൈഫ് ആംബുലന്‍സ് ഏര്‍പ്പെടുത്തിയത്.
5000 ലിറ്റര്‍ കപ്പാസിറ്റിയുള്ള രണ്ട് വാട്ടര്‍ ടാങ്കുകളും അഞ്ച് എച്ച്പി യുടെ രണ്ട് ഡീസല്‍ മോട്ടോറുകളും അടങ്ങുന്നതാണ് ആംബുലന്‍സ് സംവിധാനം. ഇതില്‍ വെള്ളം നിറയ്‌ക്കുന്നതിനും തിരിച്ച് വനഭാഗങ്ങളില്‍ നിറയ്‌ക്കുന്നതിനും ഒന്നരലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
















