ന്യൂദല്‍ഹി: ഇന്ത്യയും ജോര്‍ജിയയുമായി എയര്‍ സര്‍വീസസ് കരാര്‍ (എ.എസ്.എ.) ഒപ്പുവെക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയില്‍നിന്നു ജോര്‍ജിയയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധിക്കും.
കരാറിന്റെ സവിശേഷതകള്‍:
1. സര്‍വീസ് നടത്താന്‍ ഇരു രാജ്യങ്ങള്‍ക്കും ഒന്നോ അതിലേറെയോ വിമാനക്കമ്പനികളെ ചുമതലപ്പെടുത്താം.
2. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ജോര്‍ജിയയില്‍ എവിടേക്കും സര്‍വീസ് നടത്താം. ജോര്‍ജിയയിലെ വിമാനക്കമ്പനികള്‍ക്കാകട്ടെ, ന്യൂഡെല്‍ഹി, മുംബൈ, ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ, ഗോവ എന്നീ ആറു സ്ഥലങ്ങളിലേക്കു നേരിട്ടു വിമാനസര്‍വീസ് നടത്താം.
3. ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്ക് ജോര്‍ജിയയിലും ജോര്‍ജിയന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലും ഓഫീസ് തുറക്കാം.
4. ചുമതലപ്പെടുത്തപ്പെട്ട കമ്പനികള്‍ക്ക് ടിക്കറ്റ് വില്‍പനയ്‌ക്കും മറ്റുമായി മറ്റു കമ്പനികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാവുന്നതാണ്.
















