മുംബൈ; ആര്‍ബിഐ പുതിയ വായ്പ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍( വിവിധ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന വായ്പ്പക്കുള്ള പലിശ) മാറ്റമില്ല. അത് 6.25 ശതമാനമായി തുടരും. എന്നാല്‍ റിവേഴ്സ് റിപ്പോ( ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന വായ്പ്പകള്‍ക്കുള്ള പലിശ)0.25 ശതമാനം കൂട്ടി ആറു ശതമാനമാക്കി.
നാണയപ്പെരുപ്പ സാധ്യത കണക്കിലെടുത്താണ് റിപ്പോ കുറയ്ക്കാത്തതെന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ അറിയിച്ചു. നോട്ട് അസാധുവാക്കലിനു ശേഷം വന്‍തോതിലാണ് വിവിധ ബാങ്കുകളില്‍ പണമെത്തിയിരിക്കുന്നത്. ഇത് രാജ്യത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്ക് വഴിതിരിച്ചുവിടാന്‍ ആര്‍ബിഐക്ക് കൂടുതല്‍ പണം വേണം. അതിനാലാണ് ബാങ്കുകള്‍ക്ക് കൂടുതല്‍ പലിശ നല്‍കിയും കൂടുതല്‍ തുക വായ്പ്പയെടുക്കാന്‍ ആര്‍ബിഐ ഒരുങ്ങുന്നത്.
ഈ സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച 7.4 ശതമാനമായി ഉയരുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍. 2016ല്‍ ഇത് 6.7 ശതമാനമായിരുന്നു.
മഴക്കുറവിനെ ആര്‍ബിഐ ആശങ്കയോടെയാണ് കാണുന്നത്. ഇത് കാര്‍ഷിക മേഖലയെ ബാധിക്കും. അത് സാമ്പത്തിക വളര്‍ച്ചയേയും. ചരക്ക് സേവന നികുതി നടപ്പാക്കാന്‍ വൈകുന്നതാണ് മറ്റൊരു പ്രശ്നം. ഏഴാം ശമ്പളക്കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കിയതോടെ നാണയപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും വഴിയൊരുങ്ങിയെന്ന നിഗമനത്തിലാണ് ആര്‍ബിഐ. 2017ലെ ആദ്യ ആറുമാസം നാണയപ്പെരുപ്പം 4.5 ശതമാനവും അടുത്ത ആറുമാസം 5 ശതമാനവുമാകുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: