കൊച്ചിയില്‍ രാത്രി ഒന്‍പതു മണിക്കു മുന്‍പേ വണ്ടി പിടിക്കണം. അല്ലെങ്കില്‍ പെട്ടതു തന്നെ. ഓട്ടോകാണും. പക്ഷേ അവര്‍ പറഞ്ഞ തുകകൊടുക്കേണ്ടിവരും. ചിലര്‍ തട്ടിക്കില്ല. ഉള്ളതേ പറയൂ. എന്നാല്‍ പലരേയും വിശ്വസിക്കാനാവില്ല. പലപ്പോഴും പറയുന്ന തുക കൊടുത്തുപോകും. എങ്ങനേം വീടെത്തണ്ടേ. സ്വന്തം വണ്ടി ഉള്ളവരെപ്പോലെയല്ലല്ലോ ഇല്ലാത്തവര്‍.
കൊച്ചിക്കാര്‍ക്ക് ഇതറിയാം. എന്നാലും അബദ്ധം പറ്റും. പക്ഷേ ഇതൊന്നും അറിയാതെ വന്നിറങ്ങുന്ന ദൂരത്തുള്ളവര്‍ എന്തു ചെയ്യും. ചിലര്‍ ലോഡ്ജില്‍ തങ്ങും. എല്ലാം കൂടിയാകുമ്പോള്‍ പോക്കറ്റു തുളഞ്ഞ് ഇനി കൊച്ചിയിലേക്കു സമയംകെട്ട നേരത്തു വരാതിരിക്കാന്‍ അവര്‍ സ്വയം ശപിച്ചുവെന്നു തന്നെവരാം. മിക്കവാറും എട്ടര കഴിയുമ്പോള്‍ പ്രൈവറ്റ് ബസ്സുകള്‍ ഓട്ടം നിര്‍ത്തിയിരിക്കും. അതിനു പകരമായി സര്‍ക്കാര്‍ ബസിനെ ആശ്രയിക്കാനാവില്ല. അത് എല്ലായിടത്തേക്കുമില്ല. ഉള്ളതു തന്നെ രാത്രി വൈകുന്തോറും ഓട്ടം നിര്‍ത്തി നിര്‍ത്തി വരുന്ന സ്ഥിതിയാണ്.
കൊച്ചി വികസിക്കുന്നതിന്റെ ഭാഗമായി പുരോഗമിക്കുന്നുണ്ട്. പക്ഷേ എങ്ങനെയെന്ന് ആര്‍ക്കും അറിയില്ല. കെട്ടിടങ്ങളുടെ ഉയരവും വലിപ്പവുമാണ് വികസനമെങ്കില്‍ കൊച്ചി വളരെ വികസിച്ചു കഴിഞ്ഞു. ഇനി അതല്ല മെട്രോ റയിലാണ് വികസനത്തിന്റെ ഉച്ചകോടിയെങ്കില് ഇനിയൊട്ടു പറയാനുമില്ല. പക്ഷേ സഞ്ചാര സൗകര്യമില്ലെങ്കില്‍ എന്തു വികസനമാണ്. രാത്രി എട്ടുമണി കഴിഞ്ഞ് ബസില്ലെങ്കില്‍ ആളുകള്‍ യാത്ര ചെയ്യേണ്ടെന്നാണോ.
യാത്രാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ബസ്സുകാര് മാത്രമല്ല സര്‍ക്കാരും കൂടിയാണ്. എങ്ങോട്ടും എവിടെ നിന്നും ബസ് ഉറപ്പാക്കേണ്ടുന്ന ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. പകല്‍പോലെ അല്ലെങ്കിലും ഒരു സമയക്രമം പാലിച്ച് ഇന്ന സമയത്തു വണ്ടികിട്ടും എന്ന തരത്തില്‍ ഉറപ്പാകേണ്ടതുണ്ട്. സ്ത്രീസുക്ഷ ഒട്ടും തന്നെയില്ല എന്നു വിമര്ശനംകൂടിയുള്ള നഗരമാണ് കൊച്ചി. പൗരന്റെ ആവശ്യങ്ങളും സൗകര്യങ്ങളുമാണ് സര്‍ക്കാര്‍ തിരിച്ചറിയേണ്ടത്. വികസനവും പുരാഗതിയും തുടങ്ങേണ്ടത് അവിടെനിന്നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: