ആസിഫ് അലിയും- ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമായ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് ന്റെ രണ്ടാം ടീസര്‍ പുറത്തിറക്കി. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് ലേബലായ Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്.
രോഹിത് വി എസ് സംവിധാനം നിര്‍വഹിച്ച ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്’എന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ് എന്നിവരും അഭിനയിക്കുന്നുണ്ട്. സമീര്‍ അബ്ദുള്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്സ്റ്റണ് മാത്യുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോര്‍ എം എന്റര്ടൈന്മെന്റ്സ് ന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കഴിഞ്ഞ നാല് വര്‍ഷമായി മലയാള സിനിമ ഇന്ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആണ് Muzik 247 (മ്യൂസിക്247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൗണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik 247 (മ്യൂസിക്247)നാണ്. അങ്കമാലി ഡയറീസ്, ഒരു മെക്സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര് യു, കിസ്മത്ത്,വിക്രമാദിത്യന്, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ് ഇവയില്‍ ചിലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: