കെ.എം. ഷാജഹാന്
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയെ തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ അറസ്റ്റിലായ കെ.എം. ഷാജഹാന്റെ അമ്മ പ്രതിഷേധവുമായി രംഗത്ത്.
ഷാജഹാനെ ജയിലില്‍ അടച്ചത് പിണറായിയുടെ പ്രതികാരമാണെന്ന് മാതാവ് ആരോപിച്ചു. പിണറായിക്കെതിരെയുള്ള ലാവ്ലിന് കേസ് ഷാജഹാന് നടത്തുന്നതിലുള്ള വിരോധമാണ് കേസില്‍ കുടുക്കാന്‍ കാരണമെന്നും മാതാവ് തങ്കമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗൂഢാലോചനയില്‍ ഷാജഹാന് പങ്കില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. തോക്ക് സ്വാമിയുമായി ഷാജഹാന് ബന്ധമില്ലെന്നും ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
















