കോട്ടയം: ദേശീയ അവാര്‍ഡ് നിര്‍ണയത്തെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ. ബിജു രംഗത്ത്. ദേശീയ പുരസ്‌കാരം സൗഹൃദ പുരസ്‌കാരമാണെന്ന പരോക്ഷ സൂചനയുമായി ഫേസ്ബുക്കിലാണ് ബിജുവിന്റെ വിമര്‍ശനം.
ദേശീയ പുരസ്‌കാരത്തിന്റെ നിയമാവലിയില്‍നിന്നും കലാപരവും അര്‍ഥവത്തായതുമായ സിനിമകളുടെ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുരസ്‌കാരങ്ങളാണിതെന്ന ആ വാചകമെങ്കിലും എടുത്തുകളയണമെന്നും ബിജു ആവശ്യപ്പെടുന്നു.
















