കല്പറ്റ : 1994 ലെ കേരള മുന്‍സിപ്പല്‍ ആക്ട് 2005 ല്‍ ദേശിയ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന വിവരവാകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൗരാവകാശ രേഖയ്ക്ക് രൂപ രേഖ നല്‍കിയത്. നഗരസഭ ഓഫീസില്‍ നിന്നും അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍, നിബന്ധനകള്‍ , സമയക്രമം , പരാതി പരിഹാര സംവിധാനം എന്നിവ ഈ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് രേഖയില്‍ പരാമര്‍ശിക്കുന്ന സേവനങ്ങള്‍ കല്പറ്റ നഗരസഭയിലെ മുഴുവന്‍ ജനങ്ങള്്ക്കും വ്യവസ്താപിതമായി ചെയ്തുകൊടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കല്പറ്റ നഗരസഭ പ്രഥമ ചെയര്മാന് പി. ചാത്തു കുട്ടിക്ക് പൗരാവകാശ രേഖ നല്കി നഗരസഭചെയര്‍പേഴ്സണ്‍ പ്രകാശനം നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് പി.പി. ആലി അധ്യക്ഷത വഹിച്ചു. എ.പി. ഹമീദ് , ബിന്ദു ജോസ്, കെ. അജിത, അഡ്വ. ടി.ജെ. ഐസക്ക്, സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: