ഒറ്റപ്പാലം: അമ്പലപ്പാറ വേങ്ങശ്ശേരിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. കൊല്ലപ്പെട്ട ധനലഷ്മിയോടൊപ്പം താമസിച്ചിരുന്ന ബാലന് എന്നയാളുടെ അടുത്ത ബന്ധുവാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
കൊലപാതകം നടന്ന് നാല് ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധം ഉയര്‍ന്നു.ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം ഒറ്റപ്പാലം സിഐയാണു കേസ് അന്വേഷിക്കുന്നത്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം ഒരാള്‍ ബൈക്കില്‍ രക്ഷപ്പെട്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു.
കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചില ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. രണ്ടു ദിവസത്തിനകം പ്രതിയെ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്.
ഒറ്റപ്പാലം സിഐയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലേക്കു തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: