ഗോപാലപുരം: അതിര്‍ത്തി പ്രദേശമായ ഗോപാലപുരത്തെ ആര്.ടി.ഒ ചെക്ക് പോസ്റ്റിനു സമീപമുള്ള മുരുകന് ടീ സ്റ്റോളില്‍ ഐ.പി.എല്‍ വാതുവയ്പ്പില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച നടന്ന ഐ.പി.എല്‍ ഫൈനല്‍ മത്സരത്തിന് വാതുവയ്പ്പ് തുകയായ 18530 രൂപയും ഇവരില്‍ നിന്ന് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി്. വാതുവെപ്പ് നിയന്ത്രിച്ച മുരുകന് ടീ സ്റ്റാള്‍ ഉടമ ആനന്ദ് കുമാര്‍, ഗോപാലപുരം ശ്രീനി, മൂങ്കില്‍മട ഗോപാലകൃഷ്ണന്, ജനകരാജ്, തവമണി, ആര്.വി. പുതൂര്‍ മുരളി മനോഹര്‍, കരുമാണ്ട കൗണ്ടനൂര്‍ ഷണ്മുഖന് എന്നിവരെ ഞായറാഴ്ച്ച അര്‍ദ്ധരാത്രി പന്ത്രണ്ടുമണിയോടെയാണ് പിടികൂടിയത്.
എസ്.ഐ എസ്. സജികുമാര്‍, കൃഷ്ണദാസ്, മോഹന്‍ദാസ്, മാര്ട്ടിന് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: