തുറവൂര്‍: തുറവൂര്‍ ശ്രീലക്ഷ്മി നൃസിംഹ ക്ഷേത്രത്തില്‍ കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥസ്വാമിയുടെ കാര്‍മ്മികത്വത്തില്‍ തപ്ത മുദ്രാധാരണം നടന്നു.
വിഷ്ണുവിന്റെ ആയുധങ്ങളായ സുദര്‍ശനചക്രത്തിന്റെയും, പാഞ്ചജന്യശംഖിന്റെയും സ്വര്‍ണ്ണമുദ്രകള്‍ യജ്ഞാഗ്‌നിയില്‍ തപിപ്പിച്ചു ശരീരത്തില്‍ മുദ്രണം ചെയ്തു് ആശീര്‍വ്വദിക്കുന്നതാണു് ചടങ്ങ്.
വൈദികര്‍ക്കാണു ആദ്യം മുദ്രാധാരണം നടത്തിയത്. ആയിരക്കണക്കിന് ഭക്തര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
















