കോഴഞ്ചേരി: വരട്ടാര്‍ നവീകരണത്തെച്ചൊല്ലി സിപിഎം സിപിഐ തര്‍ക്കം രൂക്ഷമാകുന്നു. വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശത്തിനു ശേഷം മതിയെന്ന നിലപാടുമായി സിപിഐ രംഗത്തെത്തി.
വരട്ടാര്‍ നവീകരണത്തിനുവേണ്ടി ആഴത്തിലുള്ള പഠനങ്ങളൊന്നും തന്നെ ഇതുവരെ നടന്നിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ വരട്ടാര്‍ നവീകരണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളാണ് പഞ്ചായത്ത് കമ്മിറ്റി ചെലവഴിച്ചത്. വരട്ടാറിന്റെ തീരങ്ങള്‍ കൈയ്യേറിയവരെ ഒഴിപ്പിക്കുന്ന പ്രാഥമിക നടപടികള്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നു. നവീകരണവുമായി ബന്ധപ്പെട്ട ആദ്യഘട്ടത്തില്‍ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് ആളുകള്‍ ചെയ്ത ജോലിയുടെ കൂലി പോലും ഇതുവരെ നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണം തന്നെ വേണമെന്ന് ആവശ്യം ഉയര്‍ന്നു.
നവീകരണ ജോലികള്‍ ആരംഭിക്കുന്നതിനു മുമ്പ് നദിയുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകരെയും സാങ്കേതിക വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തി സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും, അതിന്റെടിസ്ഥാനത്തില്‍ മാത്രമേ നവീകരണ ജോലികള്‍ ആരംഭിക്കാവൂ എന്ന ശക്തമായ ആവശ്യം സിപിഐ പ്രാദേശിക നേതൃത്വം ഉയര്‍ത്തി. നവീകരണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ പ്ലാനാണ് തയ്യാറാക്കുന്നത്. സുതാര്യമായ പ്രവര്‍ത്തനങ്ങളും ഇതിനുണ്ടാവണമെന്നും ആവശ്യം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: