ഇത്തരം നെറികെട്ട സര്‍ക്കാര്‍ കേരളം ഭരിച്ചിട്ടില്ല എന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പൊതുജനം പറയുന്നത്. നിത്യവും കേരളത്തെ പിന്നോട്ടടിക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ടു പൊറുതി മുട്ടുകയാണ്. ക്രമസമാധാനം താറുമാറായി.പോലീസ് സംവിധാനം ഇത്രത്തോളം തകര്‍ന്ന കാലം ഉണ്ടായിട്ടില്ല.
വിവാദം മാത്രം കൃഷി ചെയ്യുന്ന തിരക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പഴും പാര്‍ട്ടി സെക്രട്ടറിയാണ് താനെന്ന ഭാവത്തിലാണ് പിണറായിയുടെ ഭരണം. പിണറായിയെ പലതവണ സിപിഎം നേതൃത്വം തന്നെ വിമര്‍ശിച്ചു കഴിഞ്ഞു. പിണറായി ആഭ്യന്തരം ഒഴിയണമെന്നു അവര്‍ പറയാതെ പറഞ്ഞു. ഇത്തരം ഭരണം പാര്‍ട്ടിക്കു തന്നെ അവമതിപ്പുണ്ടാക്കുന്നുവെന്നു തന്നെയാണ് പാര്‍ട്ടിക്കാരുടെ അഭിപ്രായം. കൂടെയുള്ള സിപിഐ യുടെ വിമര്‍ശനം ഏറ്റു തന്നെ പിടയുകയാണ് സിപിഎം. അതുകൊണ്ട് അവരെ ശത്രുപക്ഷത്താണ് സിപിഎം കാണുന്നത്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം കാനം രാജേന്ദ്രന് ഏറ്റെടുത്ത മട്ടാണ് പലപ്പോഴും തോന്നാറുള്ളത്.
സര്‍ക്കാര്‍ ജനപിന്തുണ നേടുമ്പോള്‍ പ്രതിപക്ഷത്തിനു വെപ്രാളം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഒരു വര്‍ഷംകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്‍ വികസനത്തിന്റെ പാതയിലാണെന്നും അത് ജനത്തിനറിയാമെന്നും പിണറായി പറയുന്നു. പക്ഷേ അങ്ങനെ ഒന്നു നടക്കുന്നതായിട്ട് പൊതുജനത്തിന് അനുഭവമില്ല. നിത്യവും പ്രശ്നങ്ങള്‍ക്കു മേല്‍ പ്രശ്നങ്ങള്‍ അട്ടിമറിഞ്ഞ് ഒരു സര്‍ക്കാര്‍ തന്നെ ഇവിടെ ഇല്ലെന്നു തോന്നുന്ന അവസ്ഥയില്‍ എന്തറിയാനാണു ജനം.
സിപിഎം എംഎല്‍എ എസ്.രാജേന്ദ്രന് മൂന്നാറില്‍ ഭൂമി കൈയ്യേറി വീടുവെച്ചതിന്റെ തെളിവുകള്‍ ജനം അറിയുമ്പോഴും സിപിഎം ഒന്നും അറിയുന്നില്ല. മന്ത്രി എംഎം.മണിയുടെ ചട്ടമ്പിത്തരമുള്ള പ്രസംഗം മലയാളിയെ മഴുവന്‍ നാണം കെടുത്തിയിട്ടും അങ്ങനെയാരു മോശത്തരം പ്രസംഗത്തിലുണ്ടായില്ലെന്നാണ് പിണറായിയുടെ പോലീസ് പറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് സിപിഎം നേതൃത്വത്തിനു അഴിമതി നടത്താനുള്ള സംവിധാനമാണോ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നുവരെ സംശയിക്കുന്നുണ്ട് ജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: