ഭീകരതയ്ക്കെതിരെയുള്ള തട്ടുപൊളിപ്പന്‍ പ്രസംഗം തന്നെയാണ് സൗദിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. ലോകം ഏതാണ്ടൊക്കെ അതു തന്നെയാണ് പ്രതീക്ഷിച്ചതും. ഓരോ രാജ്യവും തങ്ങളുടെ മണ്ണില്‍ നിന്നും ലോകത്തു നിന്നു തന്നെ ഭീകരത തുടച്ചു നീക്കാനാണ് ട്രംപ് ആഹ്വാനം ചെയ്തത്. അതിന് ഇസ്ലാം, അറബ് രാഷ്ട്രങ്ങള്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനിടയില്‍ ഇറാനെ കണക്കറ്റു വിമര്‍ശിക്കുകയും ചെയ്തു. സിറിയയ്ക്കും കിട്ടി കണക്കിന് വിമര്‍ശനം. അവിടെ നടക്കുന്ന പ്രാകൃതാവസ്ഥയാണെന്ന് ട്രംപ് തുറന്നു പറഞ്ഞു.
ട്രംപിന്റെ അജണ്ടയില്‍ ആദ്യത്തേതുതന്നെ ഭീകരതയെ തുടച്ചു നീക്കുക എന്നതാണ്. അക്കാര്യത്തില്‍ ഇന്ത്യന്‍ മനസ് തന്നെയാണ് ട്രംപിന്. പാക്കിസ്ഥാന് ഭീകരതയുടെ കേന്ദ്രമാണെന്ന് നേരത്തെ തന്നെ ട്രംപ് സൂചിപ്പിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ ഫാനാണ് ട്രംപ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് അഭിമാനത്തോടെയാണ് അമേരിക്കയോടു തന്നെ അദ്ദേഹം പറഞ്ഞത്. എന്തുകൊണ്ട് അമേരിക്കയ്ക്കു ഇതാവുന്നില്ലെന്നും ട്രംപ് ചോദിച്ചിരുന്നു.
അപ്രിയ സത്യങ്ങള്‍ തുറന്നു പറയുന്നതുകൊണ്ട് വിവാദ നായകനാണ് ഈ അമേരിക്കന്‍ പ്രസിഡന്റ്. മറയില്ലാതെ വസ്തുതകള്‍ തുറന്നു പറഞ്ഞതുകൊണ്ടാവണം അദ്ദേഹം വിജയിച്ചുകേറിയത്. ഭീകരത ലോകത്തുനിന്നു തന്നെ തുടച്ചു നീക്കുമെന്നു പറഞ്ഞാണ് തെരഞ്ഞെടുപ്പുകാലത്ത് ട്രംപ് പ്രചാരണം തുടങ്ങിയത്. ഭീകരതയുടെ പേരില്‍ ഒത്തിരി നഷ്ടങ്ങള്‍ അനുഭവിച്ച അമേരിക്കയെ ആ പ്രചാരണം വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ടാകണം. മറ്റേതൊരു അമേരിക്കന്‍ പ്രസിഡന്റിനെക്കാള്‍ ശത്രുതയുടെ ഇരയുമാണ് ട്രംപ്. അത് അദ്ദേഹം തന്നെ പറയുന്നുണ്ട്. യക്ഷി വേട്ടപോലെയാണ് തന്നെ ആക്രമിക്കുന്നതെന്നാണ് ട്രംപിന്റെ ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: