മാനന്തവാടി: പാരമ്പര്യ വൈദ്യൻമാരുടെ സംരക്ഷണം സർക്കാർ ഉറപ്പു വരുത്തണമെന്ന് ഭാരതീയ പാരമ്പര്യ വൈദ്യസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കാലങ്ങളായി നാട്ടുവൈദ്യൻമാർക്ക് യാതൊരുവിധ സംരക്ഷണമോ, സഹായങ്ങളോ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. കേരളത്തിലെ അക്കാഡമിക്കൽ മെഡിക്കൽ പ്രാക്ടീഷണർമാർക്ക് രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തുന്നതിന് പൊതു ചട്ടം നടപ്പിലാക്കുന്ന ഈ സന്ദർഭത്തിൽ ട്രഡീഷണൽ പ്രാക്ടീഷണർമാർക്ക് രജിസ്ട്രേഷൻ സൗകര്യവും, സാമ്പത്തിക സഹായവും
സർക്കാർ നിയമം വഴി ലഭ്യമാക്കണം. സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി നൗഷാദ് വൈദ്യർ ഉദ്ഘാടനം ചെയ്തു. കെ.കെ.ഇബ്രാഹിം വൈദ്യർ അധ്യക്ഷത വഹിച്ചു. ദേവസ്യ വൈദ്യർ, പി.രാധാകൃഷ്ണൻ വൈദ്യർ, ബിന്ദു സുരേഷ് വൈദ്യ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ.ചന്ദ്രൻ വൈദ്യർ (പ്രസി),ചന്ദ്രൻ വൈദ്യർ കുനിയിമ്മൻ വൈസ്.പ്രസി),
കെ.കെ.ഇബ്രാഹിം വൈദ്യർ (സെക്ര), സി.വി.രാജൻ വൈദ്യർ (ജോ. സെക്ര).
പ്രതികരിക്കാൻ ഇവിടെ എഴുതുക: