മീനങ്ങാടി:വേദ കെയര്‍, വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ വെച്ച് പത്താം തരവും പ്ലസ്റ്റുവും വിജയിച്ച ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഏകദിനമഹത്വവികസനക്യാമ്പ് നടത്തി. ആത്മവിശ്വാസം വിജയത്തിനു, അധ്യാത്മവും അറിവുനേടലും,വ്യക്തിവികസനം ഭാരതീയ ദര്‍ശനത്തില്‍ തുടങ്ങിയ വിഷയങ്ങളില്‍ ഡോ.പി.ലക്ഷ്മണന്,സ്വാമി വേദ ചൈതന്യ,പി.സദാനന്ദന് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.മേഖലാ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അജിത് .കെ.രാമന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.എം എം ദാമോദരന്‍ അദ്ധ്യക്ഷനായിരുന്നു.നാഷണല്‍ ടീച്ചേഴ്സ് യുണിയന്‍ ജില്ലാ പ്രസിഡന്റ് കെ എം കുഞ്ഞിക്കണ്ണന്,ഒ ടി മുരളി,ഗിരിജ ചന്ദ്രന് , ടി കെ ഓമന, കുമാരി മെഹദ, ഡോ. ഗണേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: