മുബൈ: പിറന്നാൾ ദിനത്തിലും മലയാളത്തിന്റെ മഹാനടനെ അധിക്ഷേപിച്ച് കെആര്‍കെ എന്ന കമാല്‍ ആര്. ഖാന്. മോഹൻലാൽ തന്റെ 57ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ജന്മദിനാശംസകളുടെ രൂപത്തിലാണ് ഛോട്ടാ ഭീം എന്ന് കെആര്‍കെ വീണ്ടും വിളിച്ചത്. പ്രിയപ്പെട്ട ഛോട്ടാ ഭീമിന് ജന്മദിനാശംകള് എന്നാണ് കെആര്‍കെ ട്വീറ്റ് ചെയ്തിരിക്കുന്നത്.
മോഹന്‍ലാലിന്റെ ജന്മദിനമായ ഇന്നലെ ആരാധകരും സുഹൃത്തുക്കളും വലിയ ആഘോഷങ്ങള്‍ നടത്തുന്നതിനിടെയാണ് ഈ അധിക്ഷേപം ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ആദ്യത്തെ അധിക്ഷേപത്തിനു ശേഷം ക്ഷമാപണം നടത്തിയ കെആര്‍കെയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിര്‍ത്തിവെച്ചിരുന്ന പൊങ്കാല വീണ്ടും സജീവമായിട്ടുണ്ട്.
രണ്ടാമൂഴത്തിലെ പ്രധാന കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്ന് വിളിച്ചുകൊണ്ടുള്ള കെആര്‍കെയുടെ ആദ്യത്തെ അധിക്ഷേപം. ഇതിനെതിരെ നവമാധ്യമങ്ങളിലടക്കം ലാല്‍ ആരാധകരില്‍ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പരാമര്‍ശത്തില്‍ ഇയാള്‍ മാപ്പ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: