കാസര്‍കോട്: കാസര് കോട് ബ്ലോക്കില്‍ നടപ്പാക്കി വരുന്ന തെരുവു നായകളുടെ വന്ധീകരണ പരിപാടി ഉദുമ പള്ളിക്കര ഗ്രാമ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാന്‍ എബിസി അവലോകന യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ ഇതുവരെയായി 960 നായകളെ വന്ധീകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ 126 നായകളെയാണ് വന്ധീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിന്റെ അദ്ധ്യക്ഷതയില്‍ കാസഗോഡ് എ ബി സി സെന്ററില്‍ നടന്ന യോഗത്തില്‍ ജില്ലാ വെറ്ററിനറി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.പി. ചന്ദ്രമോഹന് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.കെ.എം.കരുണാകര ആല്‍വ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ എ ഡി സി പി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി.നാഗരാജ് ഉദുമ മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്ജന് ഡോ.ബി.ശിവനായ്ക്ക് ടെക്നിക്കല്‍ അസിസ്റ്റന്റ് ഡോ.ബി കെ പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: