ജോര്‍ജിയ: പതിമൂന്നുകാരന്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവായി സ്വയം വെടിവെച്ചു മരിച്ചു. തോക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ സുഹൃത്തുക്കളോടു സംവദിക്കുമ്പോള്‍ കൈയിലുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് കരുതുന്നത്.
മലാച്ചി ഹെംഫില്‍ എന്ന ആണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വെടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കാണുന്നുണ്ടായിരുന്നു. വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ നിന്ന് വെടിശബ്ദം കേട്ട് അമ്മ ഓടിയെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകനെയാണ് കണ്ടത്.
ഫോണ്‍ ഓഫ് ചെയ്യൂ എന്ന് മുറിയിലുണ്ടായിരുന്ന സഹോദരി നിലവിളിച്ചപ്പോഴാണ് ഇന്‍സ്റ്റഗ്രാം ലൈവായിരിക്കുന്നത് അമ്മ ശ്രദ്ധിച്ചത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















