അങ്കാറ: തുർക്കിയിൽ രാജ്യത്ത് പ്രസിഡൻഷ്യൽ ഭരണക്രമത്തിന് ജനങ്ങളുടെ അംഗീകാരം. പാർലമെൻററി ഭരണരീതി മാറ്റുന്നതു സംബന്ധിച്ച് ഞായറാഴ്ച നടന്ന ഹിതപരിശോധനയിൽ ഭൂരിഭാഗം പേരും പ്രസിഡൻറ് റജബ് തയ്യിബ് ഉർദുഗാന്റെ ഭരണഘടന ഭേദഗതി നീക്കത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
51.3 ശതമാനം ആളുകളാണ് ഭേദഗതിയെ അനുകൂലിച്ചത്. ആദ്യ 50 ശതമാനം വോട്ടുകളെണ്ണിയപ്പോൾ 86 ശതമാനം ‘യെസ്’ വോട്ടുകൾ ലഭിച്ചുവെങ്കിലും പിന്നീട് ഭൂരിപക്ഷം ചുരുങ്ങുകയായിരുന്നു. ഫലം പുറത്തുവന്നയുടൻ ഉർദുഗാൻ, പ്രധാനമന്ത്രി ബിൻ അലി യിൽദിരിമിനെയും സഖ്യകക്ഷി നേതാക്കളെയും ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.
അതേസമയം,വോെട്ടണ്ണലിൽ തിരിമറി ആരോപിച്ച് മുഖ്യപ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്ൾസ് പാർട്ടി (സി.എച്ച്.പി) രംഗത്തെത്തിയിട്ടുണ്ട്.
















