ചെന്നൈ: ഭാരതിരാജ തന്നെ നല്ലൊരു അഭിനേതാവായി അംഗീകരിച്ചിട്ടില്ലെന്ന് സൂപ്പർ സ്റ്റാർ രജനീകാന്ത്. ഭാരതിരാജയുടെ ‘ഭാരതിരാജ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമ’ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് മനസ് തുറന്നത്.
‘എനിക്ക് ഭാരതിരാജയെ വലിയ ഇഷ്ടമാണ്, അദ്ദേഹത്തിന് തിരിച്ചും, പഴയ ഒരു അഭിമുഖത്തില്‍ അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞത് താന്‍ നല്ലൊരു മനുഷ്യനാണെന്നാണ്,എങ്കിലും അദ്ദേഹം തന്നെ ഒരു നല്ല അഭിനേതാവായി അംഗീകരിച്ചിട്ടില്ല’- രജനീകാന്ത് പറഞ്ഞു.
രജനീകാന്ത് വളരെ സാധാരണക്കാരനായ മനുഷ്യനാണെന്നാണ് ഭാരതിരാജ പറഞ്ഞത്. രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അദ്ദേഹം എന്റെ സമയം ആവശ്യപ്പെട്ടത്. ഒന്ന് 16 വയതിനിലെയുടെ കോള്‍ ഷീറ്റിന് വേണ്ടിയും രണ്ടാമത് ഈ ചടങ്ങിനും രജനീകാന്ത് പറഞ്ഞു. ഭാരതിരാജയുടെ പതിനാറ് വയതിനിലൂടെയാണ് രജനീകാന്ത് അഭിനയ രംഗത്തേക്ക് കടന്നു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: