മൂര്‍ഖന്‍ പാമ്പു കടിച്ചാല്‍ ഒരു സുഖവുമില്ല എന്നു പറയുംപോലെ വല്ലപ്പോഴും ഒരു യുദ്ധമില്ലെങ്കില്‍ എങ്ങനെയാണ് ലോകം നിലനില്ക്കുക എന്നാണ് ചിലരുടെയെങ്കിലും വിചാരം.ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഊനും ഇത്തരക്കാരനാണെന്നു തോന്നുന്നു.
പക്ഷേ കക്ഷിയുടെ വിടുവായത്തം കേട്ട് ആരാജ്യം യുദ്ധത്തിനു പുറപ്പെട്ടാല്‍ വിനാശമായിരിക്കും ഫലമെന്ന് അവിടത്തെ ജനങ്ങള്‍ക്കറിയാം.കൊലകൊല്ലിയായ ഈ കമ്മ്യൂണിസ്റ്റ് പ്രാകൃതന് അമേരിക്കയെ പേടിപ്പിക്കാന്‍ നിരന്തരം മിസൈല്‍ പരീക്ഷണം നടത്തുന്നതു പക്ഷേ യുദ്ധത്തിനു കോപ്പു കൂട്ടാനാണെന്നു ലോകത്തിനു വെറുതെ തോന്നുന്നതല്ല.കണ്ണില്‍ ചോരയില്ലാത്ത ഇയാള്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല.ക്രൂരതയുടെ കാര്യത്തില്‍ ഭീകരരെക്കാള്‍ അത്ര ചെറുതല്ല ഇയാള്‍.
ഒരു യുദ്ധ സന്നാഹം കഴിഞ്ഞ ദിവസങ്ങളില്‍ മണത്തിരുന്നു.പക്ഷേ പുതിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടത് ഇത്തരുണത്തില്‍ ഉത്തരകൊറിയക്ക് നാണക്കേടാണെങ്കിലും കിംജോങിന്റെ മനസിലിരിപ്പ് എന്താണെന്ന് ആര്‍ക്കും പിടികിട്ടില്ല.ഒരുതരം ഭ്രാന്തന് സ്വഭാവമായതുകൊണ്ട് ഒരെത്തും പിടിയുമില്ല.ഇതുപോലെ തന്നെയാണ് സിറിയന്‍ പ്രശ്നവും.സിറിയന്‍ സംഭവങ്ങളുടെ മേലും ഒരു യുദ്ധ സാധ്യതയുടെ നിഴല്‍ വീണുകിടക്കുന്നുണ്ട്.രണ്ടും നിരീക്ഷിക്കുന്നതാകട്ടെ ലോകപോലീസായ അമേരിക്കയും.സിറിയയുടെ ഭാഗത്താണ് റഷ്യ എങ്കില്‍ ഉത്തരകൊറിയയ്ക്കു താങ്ങായിരുന്ന ചൈന പുനരാലോചനയുടെ അവസ്ഥയിലാണ്.
സമാധാനത്തിനുപോലും യുദ്ധം നടത്തുന്ന ആധുനികകാലത്ത് ഉറക്കത്തിലും വന്‍ശക്തികള്‍ യുദ്ധത്തിലേക്കു കണ്ണുതുറക്കുന്ന അവസ്ഥ.എന്തായാലും മുന്‍ പ്രസിഡന്റുമാരെപ്പോലെ ഒരു യുദ്ധമെങ്കിലും നടത്തിയില്ലെങ്കില്‍ ആളാകില്ല എന്ന തോന്നലും ഡൊണാള്‍ഡ് ട്രംപിനുണ്ട്.എന്തു നഷ്ടം വന്നാലും ഒരുയുദ്ധം എന്നതാണ് കക്ഷിയുടെ മനസിലിരിപ്പ്. സിറിയയും ഉത്തരകൊറിയയുമാകട്ടെ അതിനുള്ളൊരു തള്ളും കൂടെക്കൂടെ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: