സായുധ സേനയ്ക്ക് ബഹുമാനം ലഭിക്കുന്ന പല വീഡിയോ ദൃശ്യങ്ങളും നമ്മള് കണ്ടിട്ടുണ്ട്. അമേരിക്കയിലെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും സായുധ സേനയ്ക്ക് ലഭിക്കുന്ന ആദരവും നമ്മള് പലപ്പോഴായി കണ്ടിട്ടുണ്ട്. കൈയടിച്ചും പ്രോത്സാഹനം നല്‍കിയുമാണ് അവര്‍ സേനയെ വരവേല്‍ക്കുന്നത്. ഇത്തരം ദൃശ്യങ്ങള്‍ കണ്ടതിന് ശേഷവും ഈ സംസ്ക്കാരം എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഇല്ലാത്തതെന്ന തോന്നല്‍ നമ്മളില്‍ പലരിലും ഉടലെടുക്കാറുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യന്‍ സൈന്യത്തിന് പൊതു സമൂഹത്തില്‍ നിന്നും അവഹേളനങ്ങള്‍ ഉണ്ടാകുന്നതെന്നും തോന്നിയിട്ടുണ്ട്?
ഇന്ത്യന്‍ ജനത സൈന്യത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അത്തരം സംസ്ക്കാരം പരിപോക്ഷിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ സദസ്സിനോടായി ഒരിക്കല്‍ പറയുകയുണ്ടായി.
ഇന്ന് ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ വാക്കുകളെ ശിരസാ വഹിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യന്‍ സൈന്യം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ ജനങ്ങള്‍ എഴുന്നേറ്റ് നിന്ന് അവരെ അനുമോദിച്ചു, കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചാണ് സൈന്യത്തെ ജനങ്ങള്‍ വരവേറ്റത്. മോദിയുടെ വാക്കുകള്‍ രാജ്യത്തെ ജനതയുടെ മനസികാവസ്ഥ തന്നെ മാറ്റിയിരിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. മറന്നു പോയ ഭാരതീയ സംസ്ക്കാരം വീണ്ടും കൈവന്നിരിക്കുന്നു. രാജ്യത്തെമ്പാടും ഈ സംസ്ക്കാരം തുടരണം. കാരണം കര, നാവിക, വ്യോമ സേനകളും ബിഎസ്എഫ്, സിആര്‍പിഎഫ്, എന്‍ഡിആര്‍എഫ്, എന്‍എസ്ജി തുടങ്ങിയ സേനകളും പ്രത്യേക കമാന്‍ഡോകളും നമ്മുടെ രാജ്യത്തിന് ജീവന് നല്‍കിയും കാവല്‍ നില്‍ക്കുന്നവരാണ്.
സായുധ സേന, കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍ എന്നീ തലങ്ങളിലുള്ളവരെ രാജ്യത്തെ ജനങ്ങള്‍ ബഹുമാനിക്കക്കേണ്ടതുണ്ട്. ലാല്‍ ബഹദൂര്‍ ശാസ്ത്രി ഒരിക്കല്‍ പറഞ്ഞതും ഇതു തന്നെയാണ്- ‘ജയ് ജവാന്, ജയ് കിസാന്‍’. അതിന്റെ തുടര്‍ച്ചയെന്നോണം അടല്‍ ബിഹാരി വാജ്പെയി ഒന്നു കൂടി കൂട്ടി ചേര്‍ത്തു- ‘ജയ് വിഗ്യാന്‍’
സൈന്യത്തിന് ലഭിച്ച ആദരം- വീഡിയോ കാണാം
0300 hrs, Indira Gandhi International Airport, crowds break into spontaneous applause when they see #IndianArmy soldiers. The day has come 🙏 pic.twitter.com/olK3nIHXJY
— Major Gaurav Arya (Retd) (@majorgauravarya) April 18, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: